ക്വാറന്റൈന്‍ ലംഘിച്ച് ചീഫ് സെക്രട്ടറിയുടെയും കുടുംബത്തിന്റെയും ഉല്ലാസ യാത്ര: വിശ്വാസ് മേത്തയുടെ പൊന്‍മുടി യാത്ര വിവാദത്തില്‍

author

തിരുവനന്തപുരം: ക്വാറന്റൈന്‍ ലംഘിച്ച് കുടുംബവുമൊത്ത് ഉല്ലാസയാത്രക്ക് പോയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ നടപടി വിവാദമാകുന്നു. ചീഫ് സെക്രട്ടറിയുടെ അസിസ്റ്റന്റായ ജോഫി മൂണ്‍മയി ശശാങ്കിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചീഫ് സെക്രട്ടറി ക്വറാന്റീനില്‍ പോകേണ്ടി വന്നത്. അസിസ്റ്റന്റുമായി ഓഫീസില്‍ നിരന്തര സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ചീഫ് സെക്രട്ടറി പ്രൈമറി കോണ്‍ടാക്ട് പട്ടികയിലാണ് ഉള്‍പ്പെട്ടത്. എന്നാല്‍ ഈ വിവരം അറിഞ്ഞ ചീഫ് സെക്രട്ടറി ക്വാറന്റീന്‍ ലംഘിച്ച് കുടുബവുമൊത്ത് പൊന്‍മുടിയിലേക്ക് ഉല്ലാസയാത്ര നടത്തുകയായിരുന്നു. മറ്റ് നിരവധി വിനോദ സഞ്ചാരികള്‍ താമസിക്കുന്ന കെ.റ്റി.ഡി.സി. റസ്റ്റ് ഹൗസിലാണ് ചീഫ് സെക്രട്ടറിയും കുടുംബവും താമസിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നടത്തിയ നിയമലംഘനം വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Omechat

That means that every single vote counts towards determining the best Omegle alternatives on the net. September 22, 2017 – Chatspin – Random Video Chat becomes one of the most well-liked and most used apps for cam to cam chatting. Of those customers who described themselves as an introvert in […]

You May Like

Subscribe US Now