ക്ഷയരോഗത്തെ തുടര്‍ന്ന്‌ അബോധാവസ്ഥയായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ലൈംഗീക പീഡനത്തിന്‌ ഇരയാക്കി

author

ക്ഷയരോഗത്തെ തുടര്‍ന്ന്‌ അബോധാവസ്ഥയായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ലൈംഗീക പീഡനത്തിന്‌ ഇരയാക്കിയതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ്‌ സംഭവം.

ഒക്ടോബര്‍ 21നാണ്‌ ക്ഷയരോഗത്തെ തുടര്‍ന്ന്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അബോധാവസ്ഥയിലായിരുന്ന യുവതി ഒക്ടോബര്‍ 27ടെ സ്വബോധത്തിലേക്ക്‌ മടങ്ങിയെത്തി. പിന്നാലെയാണ്‌ വികാസ്‌ എന്ന വ്യക്തി തന്നെ പീഡിപ്പിച്ചതായി യുവതി ആംഗ്യങ്ങളിലൂടെ പിതാവിനോട്‌ പറഞ്ഞത്‌.

പിതാവിന്റെ പരാതിയില്‍ സുശാന്ത്‌ ലോക്‌ പൊലീസ്‌ കേസെടുത്തു. വികാസ്‌ എന്ന ആള്‍ ആശുപത്രിയിലെ ജീവനക്കാരനാണോ എന്ന്‌ കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ പൊലീസ്‌. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. യുവതിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി​നീ​ഷ് കോ​ടി​യേ​രി ഇ​ഡി കസ്റ്റഡിയില്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലെ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൂ​ന്ന് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ഡി ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ വ്യ​ക്ത​ത വ​രു​ത്താ​നാ​യി​രു​ന്നു ബി​നീ​ഷ് കോ​ടി​യേ​രി​യെ ഇ​ഡി വി​ളി​പ്പി​ച്ച​ത്. നേ​ര​ത്തെ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി […]

You May Like

Subscribe US Now