ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ സംഭവം; വെടിവെച്ചത് പൂജാരി തന്നെ ഏര്‍പ്പാടാക്കിയ കൊലയാളി, കേസില്‍ വന്‍ ട്വിസ്റ്റ്

author

ഉത്തര്‍പ്രദേശിലെ ​ക്ഷേത്ര പൂജാരിക്ക് വെടിയേറ്റ കേസില്‍ വന്‍ ട്വിസ്റ്റ്. വെടിവെച്ചത് പൂജാരി തന്നെ ഏര്‍പ്പാടാക്കിയ വാടക കൊലയാളിയാണെന്ന് പൊലീസ് കണ്ടെത്തി.

ക്ഷേത്ര പൂജാരി അതുല്‍ ത്രിപാഠി എന്ന സാമ്രാത് ദാസിനാണ് വെടിയേറ്റത്. രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനായി പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് ​ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ക്ഷേത്രത്തിലെ പ്രധാന പൂജാരിയും ഗ്രാമത്തലവനുമുള്‍പ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അതുല്‍ ത്രിപാഠി നിലവില്‍ ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാല്‍ ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഒക്ടോബര്‍ 10 ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ചാണ് അതുല്‍ ദാസിന് വെടിയേറ്റത്. പൂജാരിക്ക് വെടിയേറ്റത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അയോധ്യയിലെ സന്ന്യാസിമാരടക്കം ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാസന്തിക്ക് അവാര്‍ഡ് നല്‍കിയത് നിയമാവലികള്‍ കാറ്റില്‍ പറത്തി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അപാകതയെന്ന് ആരോപണം. സ്വതന്ത്ര തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ വാസന്തി ചിത്രത്തിന്റേത് അവലംബിത തിരക്കഥയാണെന്നാണ് കണ്ടെത്തല്‍. നിയമാവലിയെ കാറ്റില്‍ പറത്തിയാണ് ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണയത്തിന് ചിത്രത്തെ ഉള്‍പ്പെടുത്തിയതെന്നാണ് ആക്ഷേപം. തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ വഴിയില്‍ തടഞ്ഞ് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ ബലാത്സംഗം ചെയ്തു, പ്രതി പിടിയില്‍ വാസന്തി എന്ന ചിത്രത്തിന് മികച്ച […]

You May Like

Subscribe US Now