ക​ര്‍​ണാ​ട​ക​യി​ല്‍ മു​തി​ര്‍​ന്ന ജെ​ഡി​എ​സ് നേ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

author

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ മു​ന്‍ എം​എ​ല്‍​എ​യും മു​തി​ര്‍​ന്ന ജെ​ഡി​എ​സ് നേ​താ​വു​മാ​യ അ​പ്പാ​ജി ഗൗ​ഡ(67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യ ശ്വ​സ​ന സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഷി​മോ​ഗ​യി​ലെ ഭ​ദ്രാ​വ​തി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് അ​പ്പാ​ജി ഗൗ​ഡ എം​എ​ല്‍​എ ആ​യ​ത്. ഭ​ദ്രാ​വ​തി​യി​ലെ വി​ശ്വേ​ശ്വ​ര അ​യ​ണ്‍ ആ​ന്‍​ഡ് സ്റ്റീ​ല്‍ ക​മ്ബ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന അ​പ്പാ​ജി ഗൗ​ഡ തൊ​ഴി​ലാ​ളി നേ​താ​വാ​യാ​ണ് രാ​ഷ്ട്രി​യ​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. 1994 തെ​ര​ഞ്ഞെ​ടു​പ​പ്പി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച അ​പ്പാ​ജി ഗൗ​ഡ പി​ന്നീ​ട് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് 2013ലാ​ണ് അ​ദ്ദേ​ഹം ജെ​ഡി​എ​സി​ല്‍ ചേ​ര്‍​ന്ന​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗുരുതര കൊവിഡ് രോഗികള്‍ക്ക് സ്റ്റിറോയ്ഡുകള്‍ രക്ഷയാകുമെന്ന് പഠനം; ശുപാര്‍ശ ചെയ്ത് ഡബ്ല്യുഎച്ച്‌ഒ

ഗുരുതരമായ കൊവിഡ് രോഗികളില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച്‌ ചികിത്സിക്കുന്നത് മരണ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനം. ഏഴ് രാജ്യാന്തര ട്രയലുകള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ നിഗമനത്തില്‍ എത്തിയത്. മരണ സാധ്യത 20 ശതമാനം വരെ കുറയുന്നു എന്നാണ് കണ്ടെത്തല്‍. ഈ പഠനം ശരിവെച്ച്‌ ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു. കുറഞ്ഞ ഡോസ് ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെതസോണ്‍, മെത്തിലില്‍പ്രെഡ്‌നിസലോണ്‍ എന്നിവയുടെ പരീക്ഷണങ്ങളെ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. തീവ്രപരിചരണ […]

You May Like

Subscribe US Now