ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എന്‍.ആര്. സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്ക ഗുളിക അമിതമായി കഴിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ ബംഗളൂരുവിലെ രാമയ്യ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സന്തോഷിനെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ജീവനൊടുക്കാനുള്ള ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും യെദിയൂരപ്പ പ്രതികരിച്ചു.