പൂനെ: കര്‍ഷകരുടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്കി സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കാത്ത പക്ഷം വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് ഹസാരെ കത്തയച്ചു.
സ്വാമിനാഥന് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മീഷന് ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ടുവച്ചിട്ടുള്ളത്.