ചണ്ഡിഗഡ്: വിവാദ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ചണ്ഡിഗഡിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി 11.30 ന് ആയിരുന്നു ഹര്‍സിമ്രത് കൗറിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.
അകാലി ദള്‍ വ്യാഴാഴ്ച രാവിലെ മൂന്ന് ഇടങ്ങളില്‍നിന്നായി കര്‍ഷക പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിംഗ് ബാദല്‍ അമൃത്സറില്‍നിന്നുള്ള മാര്‍ച്ച് നയിച്ചു. ബിദിണ്ഡയില്നുള്ള മാര്‍ച്ചിന് ഹര്‍സിമ്രത് കൗര്‍ നേതൃത്വം നല്കി. മൂന്നാം റാലി അനന്ത്പുര്‍ സാഹിബില്‍നിന്നാണ് ആരംഭിച്ചത്.
മൂന്ന് റാലികളും ചണ്ഡിഗഡില്‍ ഒന്നിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനായിരുന്നു തീരുമാനം. കര്‍ഷകരുടെ ശബ്ദം ഉയര്‍ത്തിയതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.