ക​സ്​​റ്റ​ഡി മ​ര​ണം, ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ തെ​ളി​വെ​ടു​ത്തു

author

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്തെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ രാ​ജ്കു​മാ​ര്‍ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ്്് ന​ട​ത്തി.രാ​ജ്കു​മാ​റി​നെ അ​ന​ധി​കൃ​ത​മാ​യി ക​സ്​​റ്റ​ഡി​യി​ല്‍ വെ​ച്ച നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ ജു​ഡീ​ഷ്യ​ല്‍ സം​ഘം എ​സ്.​ഐ​യു​ടെ മു​റി, രാ​ജ്കു​മാ​റി​നെ മ​ര്‍​ദി​​ച്ചെ​ന്ന്​ പ​റ​യു​ന്ന വി​ശ്ര​മ​മു​റി, സ്​​റ്റേ​ഷ​നി​ലെ മ​റ്റ്​ മു​റി​ക​ള്‍, ക​സ്​​റ്റ​ഡി​യി​ലി​രി​ക്കെ രാ​ജ്കു​മാ​റി​നെ ചി​കി​ത്സി​ച്ച നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ജ​സ്​​റ്റി​സ്​ കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. റി​ട്ട. ജ​ഡ്ജി ജി. ​വാ​സു​ദേ​വ​ന്‍, ഗോ​ള്‍​ഡി, പോ​ള്‍​െ​ല​സ്​​ലി, ഷൈ​ജു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ന്‍ നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ കെ.​എ. സാ​ബു, എ.​എ​സ്.​ഐ സി.​ബി. റെ​ജി​മോ​ന്‍, പൊ​ലീ​സ്​ ൈഡ്ര​വ​ര്‍​മാ​രാ​യ സ​ജീ​വ് ആ​ന്‍​റ​ണി, പി.​എ​സ്. നി​യാ​സ്, എ.​എ​സ്.​ഐ​യും റൈ​റ്റ​റു​മാ​യ റോ​യി പി. ​വ​ര്‍​ഗീ​സ്, സി.​പി.​ഒ ജി​തി​ന്‍ കെ. ​ജോ​ര്‍​ജ്, ഹോം ​ഗാ​ര്‍​ഡ് കെ.​എം. ജ​യിം​സ്​ എ​ന്നി​വ​രെ ൈക്രം​ബ്രാ​ഞ്ച് നേ​ര​േ​ത്ത അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

2019 ജൂ​ണ്‍ 21നാ​ണ് വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്​​തൂ​രി​ഭ​വ​നി​ല്‍ രാ​ജ്കു​മാ​ര്‍ (53) പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.ജൂ​ണ്‍ 12നാ​ണ് രാ​ജ്കു​മാ​ര്‍, ശാ​ലി​നി, മ​ഞ്ചു എ​ന്നി​വ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി നെ​ടു​ങ്ക​ണ്ടം പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.എ​ന്നാ​ല്‍ മ​ഞ്ചു, ശാ​ലി​നി എ​ന്നി​വ​രു​ടെ മാ​ത്രം അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും രാ​ജ്കു​മാ​റി​െന്‍റ ക​സ്​​റ്റ​ഡി രേ​ഖ​പ്പെ​ടു​ത്താ​തെ സെ​ല്ലി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

12 മു​ത​ല്‍ 16 വ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സ്​​റ്റേ​ഷ​െന്‍റ മു​ക​ളി​ലെ വി​ശ്ര​മ മു​റി​യി​ല്‍ ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി. തു​ട​ര്‍​ന്ന് 16ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലേ​ക്ക്്്് റി​മാ​ന്‍​ഡ്​​ചെ​യ്യു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ്​ കേ​സ്.

മൊ​ഴി​ക​ള്‍ വ​സ്​​തു​താ​പ​ര​മെ​ന്ന്​ -ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ്

നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ന്‍​സ്​ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി രാ​ജ്കു​മാ​ര്‍ ക​സ്​​റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ എ​സ്.​ഐ സാ​ബു സ്​​റ്റേ​ഷ​നി​ലെ മു​റി​യി​ല്‍​വെ​ച്ചും ഒ​ന്നാം നി​ല​യി​ലെ വി​ശ്ര​മ​മു​റി​യി​ല്‍ വെ​ച്ചും മ​ര്‍​ദി​ച്ച​താ​യ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ള്‍ വ​സ്​​തു​താ​പ​ര​മാ​െ​ണ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ജ​സ്​​റ്റി​സ്​ നാ​രാ​യ​ണ​ക്കു​റു​പ്പ്.

നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി​യ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്കു​മാ​റി​െന്‍റ മ​ര​ണം ക​സ്​​റ്റ​ഡി​യി​ല്‍ നി​ന്നേ​റ്റ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്ന് ക​മീ​ഷ​​ന്​ ബോ​ധ്യ​പ്പെ​ട്ടു. ഹ​രി​ത സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ സ്​​ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​ടെ​യും നി​ജ​സ്ഥി​തി​യും പ​രി​ശോ​ധി​ച്ചു.

എ​സ്.​ഐ മു​റി​യി​ല്‍ മ​ര്‍​ദി​ച്ച​ത് പു​റ​ത്തി​രു​ന്നു​ക​ണ്ട​താ​യ സാ​ക്ഷി മൊ​ഴി​യു​ടെ​യും മു​ക​ളി​ല​ത്തെ മു​റി​യി​ല്‍ മ​ര്‍​ദി​ച്ച​പ്പോ​ഴു​ണ്ടാ​യ നി​ല​വി​ളി താ​ഴെ​യി​രു​ന്ന് കേ​ട്ടെ​ന്ന സാ​ക്ഷി​മൊ​ഴി​യു​ടെ​യും വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സ്​​റ്റേ​ഷ​നി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​നു​വ​രി അ​ഞ്ചി​നു​മു​മ്ബ്​ സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്ബത്തിക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവില […]

You May Like

Subscribe US Now