ക‍ര്‍ഷക സമരം ഒമ്ബതാം ദിവസത്തിലേയ്ക്ക് ; കര്‍ഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും

author

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്ബതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും.

ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. യോഗത്തില്‍ കേന്ദ്രം മുമ്ബോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ്ചര്‍ച്ച പരാജപ്പെട്ടത്.

കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം. ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച്‌ ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച്‌ ആയിരിക്കും ചോദ്യം ചെയ്യല്‍. അതേസമയം, എം. ശിവങ്കറിനെതിരേ തെളിവുകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസിനോട് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സാമ്ബത്തിക കുറ്റകൃത്യകേസുകള്‍ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയുടെ നിര്‍ദേശം. വിധി […]

You May Like

Subscribe US Now