ഖുഷ്‌ബു ബിജപിയിലേക്ക്‌; കോണ്‍ഗ്രസ്‌ വക്‌താവ്‌ സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി; രാജിക്കത്ത്‌ നല്‍കി

author

ന്യൂഡല്‍ഹി:നടി ഖുശ്ബുവിനെ കോണ്‍ഗ്രസ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റി. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടപടി.അതേസമയം ഖുശ്ബു പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാര്‍ടിയെ നിയന്ത്രിക്കുന്നതെന്ന് രാജിക്കത്തില്‍ ആരോപിച്ചു.

ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിട്ടുമുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കുമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെലങ്കാനയില്‍ ഫെറാരി കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50 കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയില്‍ ഫെറാരി കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50 കാരന് ദാരുണാന്ത്യം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വാച്ച്‌മാനാണ് മരിച്ചത്. ഹൈദരാബാദിലെ മാതപൂരിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ഫെറാരി കാര്‍ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാര്‍ ഡ്രൈവര്‍ നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യേശു ബാബു എന്നയാളാണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജൂബിലി ഹില്‍സില്‍ നിന്ന്് മാതപൂരിലേക്ക് […]

You May Like

Subscribe US Now