ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി; രണ്ടാഴ്ചക്കിടെ വില കൂട്ടുന്നത് ഇത് രണ്ടാം തവണ

author

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില എണ്ണക്കമ്ബനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് കൂട്ടിയത്. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്കും വില കൂടി. 27 രൂപ കൂടിയതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1319 രൂപയായി.

ഈ മാസം ഇതു രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. ഡിസംബര്‍ രണ്ടിനായിരുന്നു ഇതിന് മുന്‍പ് വില കൂട്ടിയത്. അന്ന് പാചക വാതകത്തിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്. പാചകവാതക വിലവര്‍ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്. :

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്തു കേസ് : സ്വപ്ന സുരേഷിന്റെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത് പരസ്യപ്പെടുത്തിയത് ഇടത് അനുഭാവിയായ വനിതാ പോലീസ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റിക്കോര്‍ഡ് ‌ ചെയ്ത് പരസ്യപ്പെടുത്തിയത് ഇടത് അനുഭാവിയായ വനിതാ പോലീസെന്ന് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് നേരെയാണ് ആരോപണം.വനിതാ പൊലീസ് വിളിച്ചുതന്ന ഫോണില്‍ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നുമാണ് സ്വപ്ന കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് […]

You May Like

Subscribe US Now