തിരുവനന്തപുരം: കേരളം വാങ്ങിയ ആന്റിജന്‍ പരിശോധന കാര്‍ഡിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൈ ലാബ് ഡിസ്കവറി സൊലൂഷ്യന്‍സില്‍ നിന്ന് വാങ്ങിയ ഒരു ലക്ഷം കിറ്റുകളില്‍ 32, 122 കിറ്റുകള്‍ ആരോഗ്യ വകുപ്പ് തിരിച്ചയച്ചു.
അതേസമയം കിറ്റ് വാങ്ങിയ ഇനത്തില്‍ കമ്ബനിക്ക് മുഴുവന്‍ തുകയും നല്കാന് ആരോഗ്യ സെക്രട്ടറി ഉത്തരവ് ഇറക്കി.
അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. ഈ അപാകത ശ്രദ്ധയില്‍ പെട്ടതോടെയാണ് തിരിച്ചയക്കാന്‍ തീരുമാനിച്ചത്.
32122 കിറ്റുകള്‍ ആണ് തിരിച്ചയച്ചത്. 4,59,00,000 (4 കോടി 59 ലക്ഷം) വിലവരുന്നതാണ് കിറ്റുകള്‍. മറ്റ് കമ്ബനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധന തടസപ്പെടില്ല.