ഗുണ്ടാതലവന്‍ വികാസ് ദുബെയുമായി ബന്ധം; കാണ്‍പൂര്‍ മുന്‍ പൊലീസ് മേധാവിക്ക് സസ്‌പെന്‍ഷന്‍

author

എട്ട് പൊലീസുകാരുടെ മരണത്തിന് കാരണക്കാരനായ ഗുണ്ടാതലവന്‍ വികാസ് ദുബെയുമായി ബന്ധമുണ്ടായിരുന്ന കാണ്‍പൂര്‍ മുന്‍ പൊലീസ് മേധാവിക്ക് സസ്‌പെന്‍ഷന്‍. എസ്.എസ്.പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അനീഷ് കുമാര്‍ അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര്‍പ്രദേശ് പൊലീസില്‍ ഡിഐജി പദവി വഹിക്കുന്ന ദേവ് നിലവില്‍ മുറാദാബാദില്‍ പി.എ.സി മേധാവിയാണ്. അഡീഷണല്‍ ചീഫ് സെക്രട്ടഫി സഞ്ജയ് ഭൂസ്‌റെഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അനന്ദിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഏകദേശം 3500 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുണ്ടാസംഘങ്ങളുമായി അവിഹിത കൂട്ടുകെട്ട് പുലര്‍ത്തുന്ന പൊലീസ് ഉന്നതരടക്കം 80 ഉദ്യോഗസ്ഥരെക്കുറിച്ച്‌ പരാമര്‍ശമുണ്ടായിരുന്നു.

ജൂലൈ രണ്ടിനാണ് കാണ്‍പൂരിലെ ബിക്രു മേഖലയില്‍ വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസുകാര്‍ വെടിയേറ്റ് മരിച്ചത്. പിന്നീട് വികാസ് ദുബെ പൊലീസിന്റെ പിടിയിലായി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് വെടിവച്ച്‌ കൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അറസ്റ്റിലായ ബി​നീ​ഷ് കോ​ടി​യേ​രി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ബി​നീ​ഷി​നെ ഇ​വി​ടേ​ക്കു മാ​റ്റി​യ​ത്. 14 ദി​വ​സ​ത്തേ​ക്കാ​ണ് ബി​നീ​ഷി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദും ഈ ​ജ​യി​ലി​ലാ​ണു​ള്ള​ത്. ബി​നീ​ഷു​മാ​യി സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ നാ​ല് പേ​ര്‍​ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ​.ഡി നോ​ട്ടീ​സ് അ​യ​ച്ചു. അ​ടു​ത്ത ബു​ധ​നാ​ഴ്ച ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. ജാമ്യാപേക്ഷയില്‍ […]

You May Like

Subscribe US Now