ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് എത്തിയത് പോണ്‍ വീഡിയോ; വിവാദം

author

പനാജി: ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് എത്തിയത് പോണ്‍ വീഡിയോ. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത് വിവാദമായതോടെ മന്ത്രി വിശദീകരണവുമായി എത്തി. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വാദവുമായി മന്ത്രി തടിതപ്പി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കറിന്റെ ഫോണില്‍ നിന്നാണ് ‘വില്ലേജ് ഓഫ് ഗോവ’ എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പില് ഒരു പോണ്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. സംഭവം വിവദമായതോടെ മന്ത്രിയുടെ വിശദീകരണം ഇതാണ്, ‘ഞാന്‍ അംഗമായ ഗ്രൂപ്പില്‍ ഒരു വീഡിയോ അയച്ചതിന്റെ ഉത്തരവാദിത്വം എന്റെ തലയിലാക്കുവാന്‍ ചിലര്‍ ക്രിമിനല്‍ ബുദ്ധിയോടെ ശ്രമിക്കുന്നുണ്ട്, ഞാന്‍ അംഗമായ അനേകം വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളുണ്ട് അതില്‍ ഒന്നിലാണ് ഈ പ്രശ്‌നം. ഇതില്‍ വീഡിയോ അയച്ചെന്ന് പറയുന്ന സമയത്ത് ഞാന്‍ ഉറങ്ങുകയായിരുന്നു’ -ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവലെക്കര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച്‌ ഗോവന്‍ സൈബര്‍ പോലീസിന് മന്ത്രി പരാതി നല്‍കിയിട്ടുണ്ട്.

എന്റെ പേര് ചീത്തയാക്കുവാന്‍ ഇത്തരം ശ്രമങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. എന്ന് ജനങ്ങള്‍ക്കിടയില്‍ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ഇതൊക്കെ നടത്തുന്നത്. ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്റെ ഫോണ്‍ ഹാക്ക് ചെയ്തായാളെ കണ്ടെത്തണം. അയാളാണ് ഈ മോശം ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തത് – മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 1.20 സമയത്താണ് ഗ്രൂപ്പില്‍ ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഇത് വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനത്തിന്റെ മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല മന്ത്രിയുടെ പ്രവര്‍ത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

പ്രതിപക്ഷ കക്ഷിയായ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിത വിഭാഗം പനാജിയിലെ വനിത പോലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. വനിതകളുടെ അന്തസ് കളങ്കപ്പെടുത്തിയതിനും, പോണ്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവും കേസ് എടുക്കാനാണ് പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐവി ശശിയുടെ മകന്‍ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രം തെലുങ്കില്‍

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐവി ശശി സംവിധായകനാകാന്‍ ഒരുങ്ങുന്നു. അനിയുടെ സംവിധാന അരങ്ങേറ്റം തെലുങ്കു ഇന്‍ഡസ്ട്രിയിലൂടെയാണ്. അനിയുടെ കന്നി പ്രൊജക്‌ട്, നിത്യാ മേനോന്‍, അശോക് സെല്‍വന്‍, റിതു വര്‍മ്മ എനിവര്‍ ഒന്നിക്കുന്ന ‘നിന്നിലാ നിന്നിലാ’ എന്ന ചിത്രമാണ്. ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്ന്മെന്‍്റ് വിഭാഗത്തിലുള്ളതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനി തന്നെയാണ്. നാസര്‍, സത്യാ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ […]

You May Like

Subscribe US Now