ചംഗ്‌അ 5 ചന്ദ്രനില്‍ ഇറങ്ങി; മനുഷ്യ സ്‌പര്‍ശം ഏല്‍ക്കാത്ത ഇടത്തു നിന്ന് പദാര്‍ത്ഥങ്ങളുമായി തിരികെയെത്തും, മടങ്ങിവരവ് കാത്ത് ശാസ്‌ത്ര ലോകം

author

ബെയ്ജിംഗ്: ചന്ദ്രനില്‍ നിന്നുളള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാന്‍ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകമായ ചംഗ്‌അ 5 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്‌തു. നവംബര്‍ 24നാണ് ചൈന ചംഗ്‌അ 5 വിക്ഷേപിച്ചത്‌. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുളള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുളള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്നത്.

ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യന്‍ ഓഫ് സ്‌റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തില്‍ മനുഷ്യ സ്‌പര്‍ശം ഏല്‍ക്കാത്ത ഇടത്തുനിന്നാണ് പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്നത്. രണ്ട് കിലോയോളം പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്.

ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാനാവുകയാണെങ്കില്‍ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനില്‍ നിന്ന് സാമ്ബിളുകള്‍ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ലാന്‍ഡിംഗിന് ശേഷം പാറ തുരന്ന് പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ച്‌ ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്‌സൂളിലായിരിക്കും ശേഖരിക്കുന്ന പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത്. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാന്‍ഡ് ചെയ്യുക.

2013ലാണ് ചൈന ആദ്യ ചാന്ദ്രപര്യവേക്ഷണം നടത്തിയത്. പുരാതന ചൈനക്കാര്‍ക്ക് ചന്ദ്രന്‍ ചംഗ്‌അ എന്ന ദേവതയാണ്. പലരും ചംഗ്‌അയെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനില്‍ നിന്നുളള കല്ലുകളും മറ്റു പദാര്‍ത്ഥങ്ങളും ശേഖരിക്കാന്‍ ചൈന അയച്ച ദൗത്യത്തിന് ചംഗ്‌അ എന്നു പേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ബുറേവി' ശ്രീലങ്കന്‍ തീരത്തേക്ക്; അടുത്ത 12 മണിക്കൂര്‍ നിര്‍ണായകം; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കന്‍ ഭാഗത്താണ് ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തുന്ന ബുറേവി, വൈകീട്ടോടെ തീരം കടക്കുമെന്നാണ് സൂചന. ശ്രീലങ്കന്‍ തീരത്തെത്തുമ്ബോള്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത ഉണ്ടായിരിക്കുന്ന കാറ്റ്, അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ നാലോടെ കന്യാകുമാരി തീരത്തെത്തുന്ന കാറ്റ് […]

You May Like

Subscribe US Now