ചട്ട ലംഘനം,നികുതി വെട്ടിപ്പ്: മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും; വിശദമായ ചോദ്യാവലിയുമായി അന്വേഷണ സംഘം

author

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.

അതേ സമയം ഡോളര്‍ കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ സാന്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമ്ബത്തിക തട്ടിപ്പ് കേസ് ; രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം, കേസ് കെട്ടിച്ചമച്ചതെന്ന് കുമ്മനം രാജശേഖരന്‍

പന്തളം: തനിക്കെതിരെ ഉണ്ടായ സാമ്ബത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്ന് മുന്‍ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ സിപിഎമ്മും പൊലീസും പദ്ധതിയിട്ടിരുന്നെന്നും ഇതിന്റെ ഭാഗമായി കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പണമിടാപാട് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിരുന്നിട്ടും 12 ദിവസം പൊലീസ് വൈകിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നിയമ […]

You May Like

Subscribe US Now