ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്നു .. ഏറ്റവും വലിയ ദൗത്യവുമായി ചൈന

author

ബെയ്ജിംഗ് : ചന്ദ്രന്റെ ചില ഭാഗങ്ങള്‍ ഭൂമിയിലെത്തിയ്ക്കുന്ന ഏറ്റവും വലിയ ദൗത്യവുമായി ചൈന . കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച്‌ ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യത്തിനാണ് ചൈന തയ്യാറെടുക്കുന്നത്. . വിക്ഷേപണത്തിന് മുന്നോടിയായി ലോങ് മാര്‍ച്ച്‌ 5 റോക്കറ്റ് ചൈന വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ഹെയ്നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്‌ഇ5 വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം ഏതാണ്ട് ഏഴ് അടി വരെ ആഴത്തില്‍ കുഴിച്ച്‌ പാറക്കല്ലുകളും മണ്ണും മറ്റും ശേഖരിക്കും. ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്; ജോസഫിന്റെ ഹര്‍ജി തള്ളി

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരേ പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് […]

Subscribe US Now