ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല

author

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇനി സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കില്ല. കൃത്യമായ തുക തിരിച്ചടക്കാത്തതിനാലാണ് നിര്‍മ്മാതാക്കള്‍ക്ക് താല്‍ക്കാലികമായി ലോണ്‍ നല്‍കേണ്ടതില്ലെന്ന് പുതിയ തീരുമാനം.

നിലവില്‍ ലോണ്‍ എടുത്ത 19 പേരില്‍ 17 പേരും വായ്പ തുക തിരിച്ചടക്കാനുണ്ട്. ഇവരുടെ പേരു വിവരങ്ങള്‍ കെഎഫ്സി പുറത്തു വിട്ടു. ഇത്തരത്തില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്തവരില്‍ പ്രമുഖ നിര്‍മ്മാതാവും ഉള്‍പ്പെടുന്നുണ്ട്.

കോടികളാണ് വായ്പയായി നല്‍കിയത്. ഇവയൊന്നും തിരികെ ലഭിക്കാതെ വന്നതിനാലാണ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇത്തരമൊരു കര്‍ശന നിലപാടെടുത്തത്.

പുതിയ നിര്‍മ്മാതാക്കളെയും പുതിയ തീരുമാനം ബാധിക്കും. കെഎഫ്സിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാനാണ് തീരുമാനമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തമിഴകത്ത് തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി; അമിത് ഷാ ഇന്ന് ചെന്നൈയില്‍

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. ബി.ജെ.പി നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. അണ്ണാ ഡി.എം.കെയുമായി സഖ്യം തുടരണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്്ത് സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി നടത്താന്‍ ശ്രമിച്ച വേല്‍യാത്ര അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ തടഞ്ഞതടക്കം ചര്‍ച്ചയാകും. രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് സ്വാധീനം ഏറ്റവും കുറഞ്ഞ ഇടമാണ് തമിഴ്‌നാട്. സംസ്ഥാനത്തെ […]

You May Like

Subscribe US Now