ചവറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടും എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി ചര്‍ച്ച എവിടെയും എത്തിയിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ നിന്നും പ്രദേശിക നേതൃത്വം പിന്നോട്ടില്ല. അതേ സമയം വിജയ സാധ്യത മാത്രമാണ് സി.പി.എം. സ്റ്റേറ്റ് സെന്റര്‍ വിലയിരുത്തുന്നത്.
വിജയ സാധ്യത മാത്രം പരിഗണിച്ച് പുറത്ത് നിന്നോരു സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ കാല് വാരപ്പെടുമോ എന്നോരു സംശയവും നേതൃത്വത്തിനുണ്ട്. അതു കൊണ്ട് സസൂക്ഷ്മം വിലയിരുത്തിയ ശേഷം മാത്രമെ സംസ്ഥാന നേതൃത്വം ചവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കു. അതേ സമയം യു.ഡി.എഫ്.സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ ഇന്നും തിരുവനന്തപുരത്ത് തുടരും. തെരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ അദ്ധേഹം നേതൃത്വവുമായി ചര്‍ച്ച ചെയ്യും.