ചവറ, കുട്ടനാട്​ ഉപതെരഞ്ഞെടുപ്പ്​ ഉപേക്ഷിക്കണമെന്ന ഹര്‍ജി തള്ളി ഹൈകോടതി

author

കൊ​ച്ചി : ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ത​ട​യ​ണ​മെ​ന്ന ഹര്‍ജി ത​ള്ളി ഹൈ​കോ​ട​തി . ഭ​ര​ണ​ഘ​ട​ന​സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്​ ത​ട​യാ​ന്‍ കോ​ട​തി​ക്ക് ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി​ വ്യ​ക്ത​മാ​ക്കി.​ ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ വോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഒാ​ഫ് കേ​ര​ള സം​ഘ​ട​ന പ്ര​സി​ഡ​ന്‍​റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി ത​ള്ളി​യ​ത് .

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക്.

നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ നാ​ലു മാ​സ​ത്തെ കാ​ലാ​വ​ധി​ക്ക് മാ​ത്ര​മാ​യി ജ​ന​പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ വേ​ണ്ടി​വ​രു​ന്ന കോ​ടി​ക​ളു​ടെ പാ​ഴ്ചെ​ല​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​താ​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി ന​ല്‍​കി​യ​ത്.
എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ന്‍ വി​ജ്ഞാ​പ​നം​പോ​ലും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി അ​പ​ക്വ​മാ​ണെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​െന്‍റ വാ​ദം . ഈ ​വാ​ദ​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​ ഹ​ര​ജി ത​ള്ളിയ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്ത് വനിത പൊലീസുകാര്‍ക്കെതിരെ അന്വേഷണം

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാപൊലീസുകാര്‍ വാര്‍ഡില്‍വെച്ച്‌ സെല്‍ഫിയെടുത്തു. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. സിറ്റി പൊലീസിലെ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതെന്ന് വനിതാ പൊലീസുകാര്‍ നല്‍കുന്ന […]

You May Like

Subscribe US Now