ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് വന്‍ പോരാട്ടം, റൊണാള്‍ഡോ ഇല്ലാത്ത യുവന്റസിനെതിരെ ബാഴ്സലോണ

author

ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് വലിയ ഒരു പോരാട്ടം തന്നെയാണ് നടക്കുന്നത്. ഇറ്റാലിയന്‍ ചാമ്ബ്യന്മാരായ യുവന്റസ് ഇന്ന് ബാഴ്സലോണയെ നേരിടും. യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ല എന്നത് മത്സരത്തിന്റെ മാറ്റ് ഇത്തിരി കുറക്കും എങ്കിലും റൊണാള്‍ഡോ ഇല്ലെങ്കിലും ഇത് ഒരു വലിയ ഫിക്സ്ചര്‍ തന്നെയാണ്.

എല്‍ ക്ലാസികോയിലെ പരാജയ ഭാരവും പേറി വരുന്ന ബാഴ്സലോണക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. ടീമിന്റെ പ്രകടനങ്ങള്‍ ഇതുവരെ തൃപ്തികരമല്ല എന്നതിനാല്‍ കോമാന്റെ മുകളിലുള്ള സമ്മര്‍ദ്ദം കുറയാന്‍ ഇന്‍ വിജയം നേടേണ്ടതുണ്ട്. ബാഴ്സലോണ സെന്റര്‍ ബാക്ക് പികെ ഇന്ന് സസ്പെന്‍ഷന്‍ ആയാതിനാള്‍ കളിക്കുന്നില്ല. പരിക്കേറ്റ കൗട്ടീനോയും ഇന്ന് ബാഴ്സലോണ നിരയില്‍ ഇല്ല. പരിക്ക് പ്രശ്നമായ ടെര്‍ സ്റ്റേഗന്‍, ഉംറ്റിറ്റി എന്നിവരും ഇറ്റലിയിലേക്ക് യാത്ര ചെയ്തില്ല.

യുവന്റസിനും പരിക്ക് വലിയ പ്രശ്നമാണ്. സെന്റര്‍ ബാക്കുകളായ കിയെല്ലിനി, ബൊണൂചി, ഡി ലിറ്റ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഡെമിറാലിനൊപ്പം ആരെ ഇന്ന് സെന്റര്‍ ബാക്കായി പിര്‍ലൊ ആരെ ഇറക്കും എന്ന് കണ്ടറിയണം. റൊണാള്‍ഡോയുടെ അഭാവത്തില്‍ മൊറാട്ട ആയിരിക്കും യുവന്റസ് അറ്റാക്ക് നയിക്കുക. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍

തിരുവല്ല: ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനാകും. നവംബര്‍ 14ന് സ്ഥാനമേല്‍ക്കും. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ പ്രത്യേക മദ്ബഹയിലാണ് സ്ഥാനാഭിഷേക ശുശ്രൂഷകള്‍. സഭയിലെ ബിഷപ്പുമാര്‍ കാര്‍മികരാകും. സുന്നഹദോസിന്റേതാണ് തീരുമാനം. സ്ഥാനാരോഹണച്ചടങ്ങുകള്‍ കോവിഡ്-19 ചട്ട പ്രകാരമായിരിക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കഴിഞ്ഞ 18ന് കാലം ചെയ്തതിനെ തുടര്‍‌ന്നാണ് പുതിയ അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്നത്. ജൂലൈ 12ന് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തിരുന്നു. […]

Subscribe US Now