ചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’; കേരളത്തില്‍ പ്രതിരോധം പാളുന്നു; കൊറോണ ബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം

author

കൊച്ചി: കൊവിഡ് പോരാട്ടത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ‘ബ്രേക് ദ ചെയിന്‍’ ആണെങ്കിലും കേരളത്തില്‍ ആരോഗ്യചികിത്സാ രംഗം ‘ബ്രേക് ഡൗണില്‍’ (തകര്‍ച്ച) ആകുന്നു. കൊവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമായി. പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പലതും പാളി.

ഐഎംഎ ആരോഗ്യ അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. കൊവിഡ് മൂലമുള്ള മരണനിരക്കും കൂടുന്നു, മൃതദേഹങ്ങള്‍ മാറിപ്പോകുന്നു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരും നഴ്‌സുമാരും സമരം ചെയ്യുന്നു.

കൊവിഡ് പരിശോധനയുടെ ദേശീയ ശരാശരി ജൂണ്‍ ഒന്നു മുതല്‍ 13 വരെയുള്ള കാലത്ത് 7.4 ആയിരുന്നു. ഒരു സംസ്ഥാനത്ത് ടെസ്റ്റില്‍ എത്രപേര്‍ക്ക് പോസിറ്റീവായി എന്നതിനെ 10 ലക്ഷം പേര്‍ക്ക് എന്ന തോതില്‍ കണക്കു കൂട്ടി, അതിന്റെ രണ്ടാഴ്ചത്തെ ശരാശരിയാണ് രോഗ വ്യാപന നിരക്കിന് ആധാരമാക്കുന്നത്. ഈ കാലത്ത് കേരളത്തില്‍ ശരാശരി 1.6 മാത്രമായിരുന്നു. ജൂലൈ 25 നും ആഗസ്റ്റ് എട്ടിനും ഇടയില്‍ ദേശീയ ശരാശരി 11 ല്‍ എത്തി. കേരളം അപ്പോഴും 4.8 മാത്രമായിരുന്നു. സെപ്തംബര്‍ 12 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ കേരള ദേശീയ ശരാശരി ഒപ്പമായി, 8.5 ല്‍ എത്തി. തുടര്‍ന്ന് ദേശീയ ശരാശരി കുത്തനെ താഴുകയും കേരള നിരക്ക് കൂടുകയുമായിരുന്നു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ മൂന്നുവരെയുള്ള കണക്കനുസരിച്ച്‌ ദേശീയ ശരാശരി 7.3 ല്‍ എത്തി, ജൂലൈ ഒന്നിലേതിലും താഴെയായി. അപ്പോള്‍ കേരളം ദേശീയ ശരാശരിയുടെ ഇരട്ടിയോളമെത്തി 13.8 ആയി.

സംസ്ഥാനതലത്തില്‍ നോക്കിയാല്‍ ഏറ്റവും രോഗബാധയുള്ള മഹാരാഷ്ട്രയുടെ (16.7) തൊട്ടു പിറകിലെത്തി (13.8) കേരളം. കര്‍ണാടകം (11.0), രാജസ്ഥാന്‍ (9.5), ആന്ധ്ര (8.9), തമിഴ്‌നാട് 6.5), ജമ്മു കശ്മീര്‍ (4.9), ദല്‍ഹി (4.9), തെലങ്കാന (4.8), ആസാം (3.1), ഗുജറാത്ത് (2.3) ബീഹാര്‍ (1.1) എന്നിങ്ങനെയാണ് നിരക്ക്.

സംസ്ഥാനങ്ങളിലെ പരമാവധി പലയിടങ്ങളിലും കഴിഞ്ഞു. കേരളത്തില്‍ ഇനിയും പരമാവധിയിലെത്തിയിട്ടില്ല. ഈ മാസം നിര്‍ണായകമാണെന്ന് വൈറോളജിസ്റ്റ് ഡോ. പത്മനാഭ ഷേണായ് പറയുന്നു. ഓരോ സംസ്ഥാനങ്ങളിലും രോഗബാധിതര്‍ പരമാവധിയിലെത്തിയതിന്റെ കണക്കുകള്‍, രോഗബാധയുടെ ഗൗരവവും ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം കണക്കാക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗബാധ തെളിഞ്ഞവരുടെ എണ്ണം 10 ലക്ഷം പേര്‍ക്ക് എന്ന തോതിലേക്ക് കണക്കുകൂട്ടിയാല്‍ കേരളം രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗബാധിതരുടെ നിരയിലെത്തി കഴിഞ്ഞ ദിവസം. 9258 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയപ്പോള്‍ അത് 10 ലക്ഷത്തിലേക്ക് കണക്കാക്കിയാല്‍ 277 പേര്‍ക്ക് രോഗബാധയെന്നാകും. ഈ കണക്കുവച്ച്‌ ദല്‍ഹിയില്‍ 268 ആണ്. മഹാരാഷ്ട്രയില്‍ 219. തമിഴ്‌നാട്ടില്‍ 97, ഗുജറാത്തില്‍ 24.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോതമംഗലത്ത് മാനസിക വെല്ലുവിളിയുള്ള വൃദ്ധന്‍ വീട്ടുവരാന്തയില്‍ പുഴുവരിച്ച നിലയില്‍

എറണാകുളം : കോതമംഗലത്ത് പത്താം വാര്‍ഡില്‍ വൃദ്ധനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി . കുട്ടമ്ബുഴ സ്വദേശി കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ്ഗുരുതരാവസ്ഥയില്‍ കാണപ്പെട്ടത് . മാനസിക വെല്ലുവിളിയുള്ള ഗോപിയെ വീട്ടുകാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട് . സഹോദരന്മാര്‍ സമീപത്ത് താമസിക്കുന്നുണ്ടെന്നും വിവരം. കാലിലെ വ്രണം പുഴുവരിക്കുന്ന രീതിയില്‍ വീട്ടുവരാന്തയിലാണ് അവിവാഹിതനായ ഗോപിയെ കണ്ടെത്തിയത് . മാമലക്കണ്ടത്തേക്കുള്ള യാത്രക്കിടെ വഴിയാത്രക്കാരന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നേരത്തെ ഗോപി വീണ് കാലില്‍ മുറിവുണ്ടായിരുന്നു എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല […]

You May Like

Subscribe US Now