‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ ; ചാക്കോച്ചന്‍റെ ലൊക്കേഷന്‍ ചിത്രം വൈറല്‍

author

നിഴല്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍. ‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ എന്ന കാപ്ക്ഷനോട് കൂടിയാണ് കുഞ്ചാക്കോ ബോബന്‍ ഫേയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നയന്‍ താരയും കുഞ്ചാക്കോ ബോബനും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രമാണ് നിഴല്‍.

അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ സംവിധാനം. എസ് സഞ്ജീവ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ദീപക് ഡി മേനോനാണ്. സംവിധായകനും അരുണ്‍ലാല്‍ എസ്.പിയും ഒരുമിച്ചാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുക. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ് എസ് കുറുപ്പാണ്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്. ചിത്രീകരണത്തിനായി നയന്‍താര കൊച്ചിയിലെത്തിയിരുന്നു. ചിത്രത്തില്‍ മറ്റ് പ്രമുഖ മലയാളി അഭിനേതാക്കളും ഉണ്ടാവും.

നിവിന്‍ പോളി നായകനായെത്തിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രമാണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. ആന്റോ ജോസഫ് കമ്ബനിയ്‌ക്കൊപ്പം അഭിജിത്ത് എം പിളള, ബാദുഷ, ഫെല്ലിനി ടിപി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ‘നിഴല്‍’ നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചന്ദ്രനില്‍ നിന്ന് പാറക്കല്ലുകള്‍ കൊണ്ടുവരാന്‍ ചൈന; ശേഖരിക്കുക 2 കിലോഗ്രാം പാറക്കഷണങ്ങള്‍

ബെയ്ജിങ് : ചന്ദ്രനില്‍ പോയി പാറക്കല്ലുകള്‍ ശേഖരിച്ചു കൊണ്ടുവരാന്‍ ചൈനയുടെ ആളില്ലാ ബഹിരാകാശവാഹനമായ ചാങ്-ഇ5 ഈയാഴ്ച പുറപ്പെടും. 1970കള്‍ക്കു ശേഷം ഇതാദ്യമായാണു ചന്ദ്രോപരിതലത്തില്‍ നിന്നു മണ്ണും പാറയും ശേഖരിക്കാന്‍ ശ്രമം നടക്കുന്നത്. ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണു ലക്ഷ്യം. വിജയിച്ചാല്‍ യുഎസിനും സോവിയറ്റ് യൂണിയനും ശേഷം ചാന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. 2 കിലോഗ്രാം പാറക്കഷണങ്ങള്‍ ശേഖരിക്കാനാണു പദ്ധതി. മുന്‍ കാലങ്ങളില്‍ യുഎസിന്റെ അപ്പോളോ പദ്ധതി […]

You May Like

Subscribe US Now