ചെമ്ബൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട്; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

author

തിരുവനന്തപുരം | പുതുക്കാട് ചെമ്ബൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്‍ ഐ എ എസിന് മന്ത്രി നിര്‍ദേശം നല്‍കി. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്ബൂച്ചിറയിലെ സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിലാണ് അപാകത കണ്ടെത്തിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് പല ഭാഗത്തും അടര്‍ന്നുവീഴുകയാണ്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തന്‍ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വഹിച്ച സ്‌കൂളാണിത്. കിഫ്ബിയുടെ മൂന്നു കോടിയും എം എല്‍ എ ഫണ്ടില്‍ നിന്ന് 87 ലക്ഷവും രൂപ ചെലവഴിച്ച്‌ നിര്‍മിച്ച കെട്ടിടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക്​ അവസരങ്ങളുടെ വാതിലുകള്‍​ തുറന്നിടും: ​പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക്​ അവസരങ്ങളുടെ നിരവധി വാതിലുകളാണ്​ തുറന്നിടുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യവും, എല്ലാ സര്‍ക്കാറുകളുടെയും വാഗ്​ദാനവും അവസാനം നിറവേറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ലാണ്​ നരേന്ദ്രമോദിയുടെ ​പ്രതികരണം. നാലുദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്​. എന്നാല്‍ താങ്ങുവില ഉറപ്പാക്കുന്നത്​ ഉള്‍പ്പെടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നും മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ്​ കര്‍ഷകരുടെ ആവശ്യം. നിരവധി […]

You May Like

Subscribe US Now