ചേര്‍ത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു; ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

author

ആലപ്പുഴ: ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത് (20), ജിയോ (21) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ചേര്‍ത്തല സ്വകാര്യാശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാറ്റി. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജങ്ഷനു സമീപം ശനിയാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്നുവന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മാരാരിക്കുളം സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരും ഹൈവേ പോലിസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്. കൊച്ചിയിലെ ആശുപത്രിയില്‍വച്ചാണ് വിഷ്ണുപ്രിയ മരിച്ചത്. ആലുവ മുപ്പത്തടം കാരോത്തുകുന്നില്‍ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ് വിഷ്ണുപ്രിയ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിന്‍ഡീസിനെതിരായ രണ്ടാം ടി20യിലും ന്യൂസിലന്‍ഡിന് ജയം

ന്യൂസിലന്‍ഡ് വിന്‍ഡീസ് രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ 72 റണ്‍സിന്റെ ജയമാണ് അവര്‍ സ്വന്തമാക്കിയത്. ജയത്തോടെ ന്യൂസിലന്‍ഡ് പരമ്ബര സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടാനേ കഴിഞ്ഞൊള്ളു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ ന്യൂസിലന്‍ഡിന് ആയി. ആന്‍ഡ്രേ ഫ്ലെച്ചര്‍(20), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(25), കൈല്‍ മയേഴ്സ്(20), കൈറണ്‍ പൊള്ളാര്‍ഡ്(28), കീമോ […]

You May Like

Subscribe US Now