ചൈനയിലെ ടിയാന്‍ജിനില്‍ 30 മീറ്ററിലധികം നീളമുള്ള പാലം അറ്റകൂറ്റപ്പണി നടക്കുന്നതിനിടെ തകര്‍ന്നു വീണു; എട്ട് പേര്‍ മരിച്ചു

author

ടിയാന്‍ജിന്‍: വടക്കന്‍ ചൈനയിലെ ടിയാന്‍ജിനില്‍ റെയില്‍വേ പാലം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ടിയാന്‍ജിനിലെ ബിന്‍ഹായ് ന്യൂ ഏരിയയിലെ 30 മീറ്ററിലധികം നീളമുള്ള പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന സമയത്താണ് അപകടം നടന്നത്.

നാന്‍‌ഹുവാന്‍ റെയില്‍‌വേയുടെ ഭാഗമായ ബിന്‍‌ഹായ് നദിക്ക് മുകളിലൂടെ കടന്ന് പോകുന്ന പാലമാണ് തകര്‍ന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ ടിയാന്‍ജിന്‍ പ്രവിശ്യ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുന്നാക്ക സംവരണം പി.എസ്.സി അട്ടിമറിക്കുന്നു: എന്‍.എസ്.എസ്

മുന്നാക്ക സംവരണത്തില്‍ പി.എസ്.സിക്കെതിരെ എന്‍.എസ്.എസ്. ഒക്ടോബര്‍ മുതല്‍ സംവരണം നടപ്പാക്കിയാല്‍ മതിയെന്ന പി.എസ്.സി തീരുമാനം മുന്നാക്ക സംവരണം അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് എന്‍.എസ്.എസ് ആരോപിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്നും പ്രസ്താവനയില്‍ എന്‍.എസ്.എസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സര്‍വീസുകളില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയ അന്ന് മുതല്‍ അത് നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്ന ആവശ്യം സര്‍ക്കാരും പി.എസ്.സിയും അംഗീകരിക്കാതിരുന്നതോടെ ആണ് […]

You May Like

Subscribe US Now