ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ ബംഗ്ലാദേശുമായുള്ള ബന്ധം പുതുക്കി അമേരിക്ക

author

വാഷിംഗ്ടണ്‍ : ചൈനയ്‌ക്കെതിരായുള്ള നീക്കം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങളുമായി ബന്ധം പുതുക്കി അമേരിക്ക. ഇന്ത്യയുടെ ശക്തമായ സുഹൃദ് രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശുമായുള്ള ബന്ധമാണ് അമേരിക്ക ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ പ്രതിരോധത്തിലും വികസനത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഏറെ പ്രശംസയര്‍ഹിക്കുന്നതും മാതൃകാപരമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

പെസഫിക് മേഖലയില്‍ ചൈനയ്‌ക്കെതിരെ പിടിമുറുക്കുന്ന അമേരിക്ക ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശത്ത് ബംഗ്ലാദേശുമായും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുമായും ഈ മാസം തന്നെ ചര്‍ച്ച നടത്താനാണ് തീരുമാനം. ഈ മാസം ഒടുവില്‍ ശ്രീലങ്കയിലെത്തുന്ന മൈക്ക് പോംപിയോ അതിന് മുന്നേ ഇന്ത്യയിലെ ത്തുമെന്നത് നിര്‍ണ്ണായകമാണ്. ഈ സന്ദര്‍ശനത്തില്‍ ബംഗ്ലാദേശിനേയും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.ചൈന ബോര്‍ഡര്‍ റിംഗ് റോഡ് പദ്ധതിയുടെ പേരില്‍ ബംഗ്ലാദേശിനെ ബന്ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയുക എന്നത് അമേരിക്ക ലക്ഷ്യമിടുന്ന ഒരു തന്ത്രമാണ്. ഇതിന് ഇന്ത്യയുടെ സഹായം അമേരിക്ക ആവശ്യപ്പെട്ടിരി ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാല്‍ഘര്‍ ചര്‍ച്ചയുടെ പേരില്‍ അര്‍ണബിനു മുംബൈ പോലീസിന്റെ നോട്ടീസ്

മുംബൈ: പാല്‍ഘര്‍ സംഭവത്തെകുറിച്ച്‌ നടത്തിയ ചര്‍ച്ചയുടെ പേരില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്ബാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചക്കിടയില്‍ ‘ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും’ അര്‍ണാബ് ചോദിച്ചിരുന്നു. അര്‍ണബിന്റെ പരാമര്‍ശം മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നു വിലയിരുത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം […]

Subscribe US Now