ചൈനയ്‌ക്കെതിരെ കരുത്തോടെ പൊരുതിയ ഇന്ത്യന്‍ സൈനികരെ പ്രശംസിച്ച്‌ രാജ്‌നാഥ് സിങ്

author

ന്യൂഡല്‍ഹി : ചൈനയ്‌ക്കെതിരെ കരുത്തോടെ പൊരുതിയ ഇന്ത്യന്‍ സൈനികരെ പ്രശംസിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനയുടെ ഭീഷണിക്കു മുന്നില്‍ കരുത്തോടെ പൊരുതിയ ഇന്ത്യന്‍ സേനാംഗങ്ങളെ ഓര്‍ത്ത് ഭാവി തലമുറകള്‍ അഭിമാനം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമത്തിനെതിരെ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഉശിരോടെ പൊരുതി. വെല്ലുവിളികള്‍ നേരിടാനും ഒറ്റയ്ക്കു പോരാടാനും ഇന്ത്യയ്ക്കു കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഒറ്റയ്ക്കാണു പൊരുതിയിരുന്നത്. ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാന്‍ ആണെന്ന ഇന്ത്യയുടെ വാദം ലോക രാജ്യങ്ങള്‍ മുന്‍പ് അംഗീകരിച്ചിരുന്നില്ല. പാക്കിസ്ഥാനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം ശരിയാണെന്ന് മറ്റു രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്‍ഗാര്‍ പരിഷദ് കേസ്: കബീര്‍ കലാ മഞ്ചിനെ കേസില്‍ പ്രതി ചേര്‍ത്തത് മോദിക്കെതിരേ പാരഡി ഗാനമാലപിച്ചതിന്

മുംബൈ: എല്‍ഗാര്‍ പരിഷദ് കേസില്‍ കബീര്‍ കലാ മഞ്ചിനെതിരേ എന്‍ഐഎ കേസെടുത്തത് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച്‌ പാരഡി ഗാനമാലപിച്ചതിന്. കലാകാരന്മാരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗെയ്‌ച്ചോര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍ പ്രതികരിച്ചുകൊണ്ട് ബോംബെ ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് എന്‍ഐഎ പാരഡിഗാനങ്ങളുടെ കാര്യം ഉന്നയിച്ചത്. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകര്‍ ബിജെപിയെയും മോദിയെയും പരിഹസിച്ച്‌ പാരഡിഗാനമാലപിച്ചുവെന്ന് എന്‍ഐഎ പറയുന്നു. പാരഡിയുടെ ഇംഗ്ലീഷ് പരിഭാഷയും എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പാട്ടിനു പുറമെ […]

You May Like

Subscribe US Now