ചൈനീസ് കമ്ബനിയുടെ നിരീക്ഷണം : വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്കാന്‍ അജിത് ഡോവലിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

author

ചൈനീസ് കമ്ബനിയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച്‌
റിപ്പോര്‍ട്ട് നല്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ .രാജ്യത്തെ 10,000ത്തിലധികം വ്യക്തികളും സംഘടനകളും ചൈനീസ് കമ്ബനിയുടെ നിരീക്ഷണത്തിലെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു .

ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ഷെന്‍ഹായ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ചൈനയുടെ തെക്കു-കിഴക്കന്‍ നഗരമായ ഷെന്‍ഹുവ ആസ്ഥാനമായാണ് കമ്ബനിയുടെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍, പ്രതിപക്ഷ പാര്‍ട്ടികള്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, കായിക താരങ്ങള്‍, സാംസ്കാരിക നായകന്മാര്‍ തുടങ്ങിയവരെയാണ് ഷെന്‍ഹായ് ലക്ഷ്യമിടുന്നത്.

ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം? തെളിവുകള്‍ പുറത്ത് വിട്ട് ശാസ്ത്രജ്ഞര്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ‚പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്നാഥ് സിങ്, ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കുടുംബവും, മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, അശോക് ഗെലോട്ട്, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ജി സി മര്‍മ്മു, രത്തന്‍ ടാറ്റ, ഗൗതം അഡാനി എന്നിങ്ങനെ 10,000ത്തിലധികം ഇന്ത്യക്കാര്‍ നിരീക്ഷണ പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ‍ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. 15ഓളം മുന്‍ കരസേന, നാവിക സേന മേധാവികള്‍, വ്യവസായ പ്രമുഖര്‍, ന്യായാധിപന്മാര്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം; കുറ്റപത്രത്തില്‍ ബി.ജെ.പി. എം.പിയുടെ പേരും ഉള്‍പ്പെടുത്തി ബംഗാള്‍ പോലീസ്

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അനുബന്ധ കുറ്റപത്രത്തില്‍ ബിജെപി രണഘട്ട് എംപി ജഗന്നാഥ് സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി പശ്ചിമ ബംഗാള്‍ ക്രൈം ഇവെസ്റ്റിഗേഷന് വിഭാഗം. തിങ്കളാഴ്ചയാണ് ടിഎംസി കൃഷ്ണഗഞ്ച് എം‌എല്‍‌എ സത്യജിത് ബിശ്വാസിന്റെ കൊലപാതകക്കേസില്‍ എം.പിയുടെ പേര് കൂടി ഉള്‍പ്പെടുത്തിയത്. നാദിയ ജില്ലയിലെ കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. മുമ്ബ് പല തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ജഗന്നാഥ് സര്‍ക്കാറിനെ ചോദ്യം ചെയ്തിരുന്നു. […]

You May Like

Subscribe US Now