ജനസംഖ്യാ നിയന്ത്രണ നിയമമുള്‍പ്പെടെ രാഷ്ട്രപതിയ്ക്കുള്ള അപേക്ഷയില്‍ 7 ആവശ്യങ്ങള്‍ : നടപ്പാക്കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കത്ത്

author

അയോധ്യ : രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഏഴ് ആവശ്യങ്ങളടങ്ങിയ കത്തയച്ച്‌ തപസ്വി ചാവ്‌നി അയോധ്യയിലെ മഹന്ത് പരംഹന്‍സ് ദാസ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാനും കത്തില്‍ അനുമതി തേടിയിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്കു തൊഴില്‍, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ സിലബസുകളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്കും കൈമാറി.ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി, രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയെന്ന ലക്ഷ്യമാണു തനിക്കുള്ളതെന്നാണു മഹന്ത് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് കോ​ഹ്‌​ലി; ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ 12,000 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി

കാ​ന്‍​ബ​റ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ന്‍​ഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ഏ​ക​ദി​ന മ​ത്സ​ര​ത്തി​ല്‍ അ​തി​വേ​ഗം 12,000 റ​ണ്‍​സ് പി​ന്നി​ട്ടാ​ണ് കോ​ഹ്‌​ലി സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 23 റ​ണ്‍​സ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് കോ​ഹ്‌​ലി നേ​ട്ടം കൊ​യ്ത​ത്. 251-ാം ഏ​ക​ദി​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 സെ​ഞ്ചു​റി​യും 59 അ​ര്‍​ധ സെ​ഞ്ചുറി​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​റ് ബാ​റ്റ്‌​സ്മാ​ന്മാ​രാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ 12,000 റ​ണ്‍​സ് […]

You May Like

Subscribe US Now