ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്താന് പൗരനും മറ്റൊരാള്‍ പുല്വാന സ്വദേശിയുമാണെന്ന് കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു.
ചൊവ്വാഴ്ച പ്രദേശം വളഞ്ഞ സംയുക്തസേനയാണ് ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിവിലുണ്ടെന്ന നിഗമനത്തില്‍ സേനയുടെ തെരച്ചില്‍ പുരോഗമിക്കുകയാണ്.