‘ജയ്ശ്രീറാം’ വിളിച്ച്‌ വീണ്ടും ബിജെപി; ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച്‌ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍

author

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ വീണ്ടും ‘ജയ്ശ്രീറാം’ വിളി. ബി.ജെ.പി കൗണ്‍സിലര്‍മാരാണ് ഇന്ന് വീണ്ടും ‘ജയ്ശ്രീറാം’ വിളിയുമായി രംഗത്തെത്തിയത്. ഇതോടെ, പ്രതിഷേധക്കാര്‍ക്ക് മറുപടിയായി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍.

സംഭവം ഏറെ നേരം നീണ്ടുനിന്നതോടെ പൊലീസ് എത്തിയാണ് ഇരുവിഭാഗക്കാരേയും പരിസരത്ത് നിന്നും മാറ്റിയത്. തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി ജയ്ശ്രീറാം ബനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നഗര്‍സഭാ കെട്ടിടത്തിനു മുകളില്‍ കയറി ജയ്ശ്രീറാം വിളിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഇതിനെതിരെ സി പി എമ്മും കോണ്‍ഗ്രസും രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. പ്രതിഷേധസൂചകമായി സി പി എമ്മുകാര്‍ കെട്ടിടത്തിനു മുകളിലെ ബാനര്‍ എടുത്തുമാറ്റുകയും നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്ബളം നല്‍കുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്ബളം നല്‍കുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍. സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ അറിയിച്ചു. രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി രാമചന്ദ്രന്‍റെ പാരമ്ബര്യം അവകാശപ്പെടാവുന്ന ആരും അണ്ണാ ഡി.എം.കെയില്‍ ഇല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. […]

You May Like

Subscribe US Now