ജിഎസ്ടി സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ സൗകര്യമൊരുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

author

ന്യൂഡല്‍ഹി ∙ ചരക്ക്, േസവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കിയതുവഴി സംസ്ഥാനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിനു സൗകര്യമൊരുക്കാമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആലോചിച്ചു നിലപാടു പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് 7 ദിവസം അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു

നഷ്ടപരിഹാര സെസ് വരുമാനമായി ഈ വര്‍ഷം ലഭിക്കേണ്ടത് 3 ലക്ഷം കോടി രൂപയാണെങ്കിലും പ്രതീക്ഷിക്കുന്നത് 65,000 കോടി മാത്രമാണ്. അപ്പോള്‍, 2.35 ലക്ഷം കോടിയുടെ നഷ്ടം. ഈ നഷ്ടം മുഴുവന്‍ ജിഎസ്ടി നടപ്പാക്കുന്നതു മൂലമല്ല, കോവിഡ് പ്രതിസന്ധിയും കാരണമാണ്.

ജിഎസ്ടി നടപ്പാക്കല്‍ മൂലമുള്ള നഷ്ടം 97,000 കോടി മാത്രമെന്നാണു കേന്ദ്രം കണക്കാക്കുന്നത്. കേന്ദ്രം 2 നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടിവെച്ചത്. 97,000 കോടിയുടെ വായ്പ ന്യായമായ പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍നിന്നു ലഭ്യമാക്കുക, സെസ് വരുമാനത്തില്‍ മൊത്തത്തില്‍ കുറവുവരുന്ന 2.35 ലക്ഷം കോടിയും വായ്പയായി റിസര്‍വ് ബാങ്കില്‍നിന്നു ലഭ്യമാക്കുക എന്നിവയാണവ.

2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയാണ് സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനുള്ള കാലയളവ്. നഷ്ടപരിഹാര സെസിനും ഈ 5 വര്‍ഷ കാലാവധിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. കാലാവധി നീട്ടാന്‍ കൗണ്‍സിലിനു നിര്‍ദേശിക്കാമെന്നും വ്യവസ്ഥയുണ്ട്. നഷ്ടം നികത്താനെടുക്കുന്ന വായ്പയും പലിശയും തിരിച്ചടയ്ക്കാന്‍ സെസ് കാലാവധി ഏതാനും വര്‍ഷത്തേക്കു നീട്ടാമെന്ന നിലപാട് അംഗീകരിച്ചാല്‍ ജനത്തിനുമേല്‍ അധിക നികുതിഭാരം 2022 ജൂണ്‍ കഴിഞ്ഞും തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമൂഹിക അകലം ഉറപ്പാക്കാന്‍ താരങ്ങള്‍ക്ക് ബ്ലൂടൂത്ത് ബാന്‍ഡ്

അബുദാബി: ഏറെ ആശങ്കകള്‍ക്ക് നടുവിലാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ലോകത്താകമാനം പടര്‍ന്ന് പിടിച്ച്‌ കോവിഡ് 19 കായിക ലോകത്തിനും വെല്ലുവിളിയായതോടെ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് നീണ്ടുപോവുകയും ഇന്ത്യയില്‍ രോഗവ്യാപനം വര്‍ധിക്കുകയും ചെയ്തതോടെ മറ്റ് വേദികള്‍ തിരയുകയുമായിരുന്നു. യുഎഇയാണ് ഇത്തവണ കുട്ടിക്രിക്കറ്റ് പൂരത്തിന് വേദിയാകുന്നത്. ഇതിനോടകം വിവിധ ടീമുകളിലെ ഭൂരിപക്ഷം താരങ്ങളും യുഎഇയില്‍ എത്തിക്കഴിഞ്ഞു. കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കിടയിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. യുഎഇയിലെത്തിയ താരങ്ങള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും […]

Subscribe US Now