ജി.എസ്​.ടി സമ്ബദ്​ഘടനക്കുനേരെയുണ്ടായ രണ്ടാം ആക്രമണം ; രാഹുല്‍ ഗാന്ധി

author

ജി.എസ്.ടി രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചയെ മോശമായി ബാധിച്ചുവെന്നാരോപിച്ച്‌ രാഹുല്‍ ഗാന്ധി. ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ഒ​രു നി​കു​തി​സ​​​മ്ബ്ര​ദാ​യ​മ​ല്ലെ​ന്നും മ​റി​ച്ച്‌​ രാ​ജ്യ​ത്തെ പാ​വ​ങ്ങ​ള്‍​ക്കും ചെ​റു​കി​ട-​ഇ​ട​ത്ത​രം ബി​സി​ന​സു​ക​ള്‍​ക്കും​നേ​രെ ന​ട​ത്തി​യ ര​ണ്ടാം ആ​​ക്ര​മ​ണ​മാ​യി​രു​ന്നു​വെ​ന്നും​ രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞു. ജി.ഡി.പിയുടെ ചരിത്രപരമായ തകര്‍ച്ചയ്ക്ക് കാരണം മോദി സര്‍ക്കാര്‍ കൊണ്ട് വന്ന ജി.എസ്.ടി (ഗബ്ബാര്‍ സിംഗ് ടാക്‌സ്) ആണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ജി.​എ​സ്.​ടി​ നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷം രാ​ജ്യ​ത്തിന്റെ അ​സം​ഘ​ടി​ത സ​മ്ബ​ദ്​​ഘ​ട​ന​ക്കു​നേ​രെ ന​ട​ന്ന ര​ണ്ടാം കൈ​േ​യേ​റ്റ​മാ​ണെ​ന്നും​ ഇ​ത്​ സ​മ്ബൂ​ര്‍​ണ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു. വ​ലി​യ വ്യ​വ​സാ​യ​പ്ര​മു​ഖ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജി.​എ​സ്.​ടി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ നാ​ലു നി​കു​തി​സ്ലാ​ബു​ക​ള്‍ ആ​വി​ഷ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പെ​ട്ടി​ക്ക​ട​ക്കാ​ര്‍​ക്കും ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യാ​പാ​ര​ങ്ങ​ള്‍​ക്കും ജി.​എ​സ്.​ടി ഗു​രു​ത​ര പ​രി​ക്കേ​ല്‍​പി​ച്ചു. ജി.​ഡി.​പി ച​രി​ത്ര​ത്തി​ലെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം കൂ​പ്പു​കു​ത്തി. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ചെ​റു​വ്യാ​പാ​ര​ങ്ങ​ളെ അ​തു ന​ശി​പ്പി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന്​ ജോ​ലി​ക​ള്‍ ഇ​ല്ലാ​താ​ക്കി. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ത​ക​ര്‍​ത്തു. സം​സ്​​ഥാ​ന​ങ്ങ​ളു​ടെ സാ​മ്ബ​ത്തി​ക​നി​ല അ​വ​താ​ള​ത്തി​ലാ​ക്കി. ജി.​എ​സ്.​ടി എ​ന്നാ​ല്‍​ സ​മ്ബൂ​ര്‍​ണ ത​ക​ര്‍​ച്ച എ​ന്നാ​ണ​ര്‍​ഥം- സ​മ്ബ​ദ്​​ഘ​ട​ന സം​ബ​ന്ധി​ച്ച വി​ഡി​യോ പ​ര​മ്ബ​ര​യി​ല്‍ മൂ​ന്നാ​മ​ത്തേ​തി​ല്‍ രാ​ഹു​ല്‍ പ​റ​ഞ്ഞു.

ഏ​പ്രി​ല്‍-​ജൂ​ണ്‍ പാ​ദ​ത്തി​ല്‍ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച സ​ര്‍​വ​കാ​ല​ത​ക​ര്‍​ച്ച കാ​ണി​ച്ച​തി​നു പി​ന്നാ​ലെ മോ​ദി സ​ര്‍​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​മാ​ണ്​ കോ​ണ്‍​ഗ്ര​സ്​ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

‘ഒ​രു നി​കു​തി, ല​ളി​ത​മാ​യ നി​കു​തി, മി​നി​മം നി​കു​തി’ എ​ന്ന യു.​പി.​എ സ​ര്‍​ക്കാ​റി​െന്‍റ ആ​ശ​യ​ത്തെ നാ​ലു സ്ലാ​ബു​ക​ളും ആ​ര്‍​ക്കും മ​ന​സ്സി​ലാ​കാ​ത്ത​വി​ധം സ​ങ്കീ​ര്‍​ണ​വും ബു​ദ്ധി​മു​ട്ട്​ നി​റ​ഞ്ഞ​തു​മാ​ക്കി മോ​ദി സ​ര്‍​ക്കാ​ര്‍ മാ​റ്റി​യെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പബ്ജി കളിയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ബംഗാളില്‍ പബ്ജി കളിയ്ക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 21കാരനായ യുവാവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ പ്രിതം ഹല്‍ദര്‍ എന്ന വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറിയ പ്രിതം ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാത്തതോടെ […]

You May Like

Subscribe US Now