ജീവനക്കാരുടെ മൊഴികള്‍ പലതും പരസ്പരബന്ധം ഇല്ലാത്തത് സി-ആപ്റ്റില്‍ വീണ്ടും എന്‍.ഐ.എ പരിശോധന

author

തിരുവനന്തപുരം ഖുറാന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ സി-ആപ്റ്റ് ജീവനക്കാര്‍. പരസ്പര വിരുദ്ധ മൊഴിയില്‍ തെളിവ് ശേഖരിക്കുവാന്‍ എന്‍ഐഎ സംഘം ഇന്ന് വീണ്ടും സി-ആപ്റ്റില്‍ എത്തി. എന്‍ഐഎ യുടെ ടെക്‌നിക്കല്‍ സംഘവും ഇന്ന് പരിശോധനക്ക് എത്തിയിട്ടുണ്ട്. സി-ആപ്റ്റില്‍ നിന്ന് ഖുറാനുമായി മലപ്പുറത്തേക്ക് പോയ വാഹനത്തിന്റെ ജി.പി.എസ്. സംവിധാനം തൃശ്ശൂരില്‍ വച്ച് തകരാറിലായത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് വ്യത്യസ്ത മറുപടി സി-ആപ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇത് സംബന്ധിച്ച് വാഹനത്തിന്റെ ടെക്‌നിക്കല്‍ പരിശോധന ഇന്ന് നടക്കും. സി-ആപ്റ്റില്‍ എത്തിയ ഖുറാന്‍ പായ്ക്കറ്റുകളില്‍ നിന്ന് ചില കോപ്പികള്‍ ഇവിടുത്തെ ജീവനക്കാര്‍ തന്നെ എടുത്തിരുന്നു. ഈ ഖുറാന്റെ പരിശോധനയും എന്‍.ഐ.എ സംഘം നടത്തി. ഇന്നലെ എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ ചിലനിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയതായി സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

How Frequently If You Be sex that is having?

How Frequently If You Be sex that is having? THE REALITY + FINDINGS There are numerous studies which have been done on the market to ascertain just what the “magic number” is for responding to this concern. So I’m first likely to share some findings that are interesting the other […]

You May Like

Subscribe US Now