ജീവിതം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ മരണം തട്ടിയെടുത്തു, അപകടത്തില്‍ മരിച്ച നവ ദമ്ബതികളുടെ സംസ്‌ക്കാരം ഇന്ന്

author

കണ്ണമംഗലം : ജീവിതത്തില്‍ ഒരുമിച്ച്‌ വൈകാതെ തന്നെ മരണം തട്ടിയെടുത്ത നവദമ്ബതികളുടെ സംസ്‌ക്കാരം ഇന്ന്. ഇന്നലെയാണ് ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്ബതികള്‍ മരിച്ചത്.

ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു കണ്ണമംഗലം തോട്ടശ്ശേരിയറ ചേലക്കോട് നടുപ്പറമ്ബ് കണിത്തൊടിക മാട്ടില്‍ മുഹമ്മദിന്‍റെ മകന്‍ സലാഹുദ്ദീനും ഇളന്നുമ്മല്‍ കുറ്റിയില്‍ നാസറിന്‍റെ മകള്‍ ഫാത്തിമ ജുമാനയും വിവാഹിതരായത്.

വിവാഹം കഴിഞ്ഞുള്ള പത്താം ദിവസമാണ് അപ്രതീക്ഷിതമായി വന്ന മരണത്തില്‍ ഇരുവരും ഒരുമിച്ച്‌ യാത്രയായത്. വിവാഹം കഴിഞ്ഞ് ജുമാനയുടെ ഫറോക്ക് പേട്ടയിലെ അമ്മായിയുടെ വീട്ടിലേക്ക് സല്‍ക്കാരത്തിനായി പോകവെയാണ് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ അപകടം സംഭവിക്കുന്നത്.

ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ബ്രേക് ചെയ്തപ്പോള്‍ തെന്നിമറിഞ്ഞ് എതിരെ വന്ന ടാങ്കര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. സലാഹുദ്ദീന്‍ സംഭവസ്ഥലത്തും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. സലാഹുദ്ദീന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍വിളി പരിശോധിച്ചാണ് ദമ്ബതികളെ തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുഎസ് തെരഞ്ഞെടുപ്പ്: ട്രംപ്​ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി; കത്തിക്കുത്തും സംഘര്‍ഷവും

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. ട്രം‌പ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബൈഡനെ അനുകൂലിക്കുന്നവരും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഇതോടെ പലയിടത്തും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വാഷിംഗ്ടണില്‍ ഇന്നലെ വൈകിട്ട് നടന്ന ട്രംപ് അനുകൂലികളുടെ പ്രകടനത്തില്‍ ആയിരത്തോളം പേരാണ് അണിനിരന്നത്. ഇതിനെതിരെ ആന്റിഫ എന്ന സംഘടനയുടെ പ്രവര്‍ത്തകരും കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. വലിയ ക്രമസമാധാന പ്രശ്‌നമാണ് ഉടലെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ […]

Subscribe US Now