ജോലി ലഭിച്ചതിലുള്ള നേര്‍ച്ച നിറവേറ്റാനായി ട്രിയിനിന് മുമ്ബില്‍ ചാടി ആത്മഹത്യ

author

മുംബൈ | ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കുമെന്ന നേര്‍ച്ച നിറവേറ്റാനായി മുംബൈയില്‍ അസി. ബേങ്ക് മാനേജര്‍ ട്രെയിനിന് മുമ്ബില്‍ ചാടി ആത്മഹത്യ ചെയ്തു. മുംബൈയില്‍ ബേങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ച തമിഴ്നാട് കന്യാകുമാരി എല്ലുവിള സ്വദേശി നവീന്‍ (32) ആണ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇന്നലെ രാവിലെ നാഗര്‍കോവിലിനടുത്തെ പുത്തേരിയെന്ന സ്ഥലത്താണ് ഇയാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായി കണ്ടെത്തിയത്. സമീപത്തു നിന്ന് പാസ്പോര്‍ട്ടും മറ്റു രേഖകളും ഒരു കുറിപ്പും കണ്ടെത്തി. ഈ കുറിപ്പിലാണ് ജോലി ലഭിച്ചതിലുള്ള നേര്‍ച്ച നിറവേറ്റനാണ് ആത്മഹത്യയെന്ന് എഴുതിയിരുന്നത്.

എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഏറെക്കാലം നവീന്‍ ജോലിക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജോലി ലഭിച്ചില്ല. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച ചെയ്തു. ഇതിനിടെ മുംബൈ ബേങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചു. ജോലി ലഭിച്ച്‌ അധികം വൈകാതെയാണ് യുവാവ് കടുംകൈ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഷ്ട്രീയമായി വേട്ടയാടുന്നു; കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇതുസംബന്ധിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി. തന്നെ അപമാനിച്ച്‌ പുറത്താക്കാനാണ് ശ്രമിക്കുന്നത്. പ്രതികരിക്കാതെ മാറി നിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണ് കാട്ടിത്തരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ […]

You May Like

Subscribe US Now