ജോളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സുപ്രീം കോടതിയിലേക്ക് ; കൂടത്തായി കൊലപാതക പരമ്ബര: വിചാരണ നടപടികള്‍ 26 ലേക്ക് മാറ്റി

author

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരകേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ ഈയാഴ്ച്ച അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. അതേസമയം കൂടത്തായി കൊലപാതക പരമ്ബരക്കേസുകളിലെ വിചാരണ നടപടികള്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഈ മാസം ഇരുപത്തിയാറിലേക്ക് മാറ്റി.

കൂടത്തായിയിലെ ആറ് കൊലപാതകക്കേസുകളില്‍ അന്നമ്മ തോമസ് വധക്കേസിലാണ് ഹൈക്കോടതി ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം സുപ്രീംകോടതിയെ സമീപിക്കുന്നത്. ആറു കേസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് അപ്പീല്‍ നല്‍കുന്നത്.

കേസിലെ ആദ്യ ഇരുപത് സാക്ഷികള്‍ അടുത്ത ബന്ധുക്കളായതിനാല്‍ അവരെ സ്വാധീനിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് ശ്രമം. അതേസമയം കൂടത്തായിലെ ആറു കേസുകളിലും പ്രാഥമിക വിചാരണ നടപടികള്‍ക്ക് ഇന്നലെ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ തുടക്കമായി.

അഞ്ചാം പ്രതി നോട്ടറി വിജയകുമാര്‍ കോടതിയില്‍ ഹാജരാവാതിരുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.റിവേഴ്‌സ് ക്വാറന്റൈനിലാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. അടുത്ത തവണ ഉറപ്പായും ഹാജരാകാമെന്ന് തുടര്‍ന്ന് അഭിഭാഷകര്‍ അറിയിച്ചു. സംസാരിക്കണമെന്ന് ജോളി പറഞ്ഞെങ്കിലും ആദ്യം നിങ്ങളുടെ അഭിഭാഷകനോട് ഹാജരാകാന്‍ പറയൂ എന്നിട്ട് സംസാരിക്കാം എന്ന് കോടതി നിര്‍ദ്ദേശിച്ചു. അഡ്വ. ബി.എ. ആളൂര്‍ നേരിട്ട് ഹാജരാകാത്തതിലായിരുന്നു വിമര്‍ശനം. ആറു കേസുകളിലും വിടുതല്‍ ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിലാണ് ജോളി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശോഭാ സുരേന്ദ്രന്‍ ഇടതുപക്ഷത്തേക്ക് എന്ന് സൂചന : സി.പി.എം. നേതാക്കളുമായി ചര്‍ച്ച നടത്തി : പാലക്കാട് സീറ്റ് മത്സരിക്കാന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി

തിരുവനന്തപുരം : ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന തീപ്പൊരിനേതാവ് ശോഭാ സുരേന്ദ്രന്‍ ഇടതുപക്ഷത്തേക്ക് എന്ന് സൂചന നല്‍കി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പാര്‍ട്ടി പുന:സംഘടനയില്‍ അവഗണിച്ചു എന്നാരോപിച്ച് പരസ്യമായി രംഗത്ത് എത്തിയ ശോഭയുമായി അനുരഞ്ജന ചര്‍ച്ച ഇല്ലെന്ന നിലപാട് ബി.ജെ.പി സംസ്ഥാന നേതൃത്വം കൈക്കൊണ്ടതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രന്‍ മറ്റ് വഴികള്‍ തേടുന്നത്. ശോഭയുടെ മനസ്സറിഞ്ഞ സിപിഐ(എം) അവരെ പാര്‍ട്ടിയില്‍ എത്തിക്കുവാനുള്ള രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സിപിഐ(എം) ലെ ചില […]

You May Like

Subscribe US Now