മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് ജോസഫ്. ആ സൂപ്പര്‍ഹിറ്റായ ചിത്രം ‘ജോസഫി’ന്റെ തമിഴ് റീമേക്ക് ‘വിചിത്തിരന്‍’ ടീസര്‍ പുറത്തിറങ്ങി. ലയാളത്തില്‍ ജോജു ജോര്‍ജ്ജ് അവിസ്മരണീയമാക്കിയ വേഷം വിചിത്തിരനില് ആര്.കെ. സുരേഷ് ആണ് അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്ത എം.പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. ഷംന കാസിം, മധു ശാലിനി എന്നിവരാണ് തമിഴില്‍ നായികമാരായി എത്തുന്നത്.
അന്തരിച്ച താരം അനില്‍ മുരളിയുടെ അവസാനചിത്രം കൂടിയാണിത്. തമിഴിലെ ശ്രദ്ധേയ സംവിധായകന് ബാലയാണ് സിനിമയുടെ നിര്‍മാണം. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. വെട്രി മഹേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റിങ്, മായാപാണ്ടി കലാസംവിധാനം, എം സെന്തില്‍കുമാര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, വാര്‍ത്താ പ്രചരണം നിഖില്‍ മുരുകന് എന്നിവരാണ്. ഇളവരസ്, മാരിമുത്തു, ജോര്‍ജ്ജ്, ഭഗവതി പെരുമാള്‍, ജെപി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.