ജോസ് കെ. മാണിയെ കൂടെക്കൂട്ടുമെന്ന സൂചന നല്‍കി കോടിയേരി

author

തി​രു​വ​ന​ന്ത​പു​രം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ സ്വീകരിക്കുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു​.ഡി​.എ​ഫ് വി​ട്ട് പു​റ​ത്തു​വ​രു​ന്ന ക​ക്ഷി​ക​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് നോ​ക്കി എ​ല്‍​.ഡി​.എ​ഫ് സ്വീ​ക​രി​ക്കു​മെ​ന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയത്. ഇത് യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും. യു​.ഡി​.എ​ഫി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കി​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

അയ്യന്‍കാളി സ്മരണയും സംസ്ഥാന രാഷ്ട്രീയവും എന്ന തലക്കെട്ടിലാണ് ലേഖനം. അയ്യന്‍കാളിയുടെ സാമൂഹ്യ പരിഷ്കരണങ്ങളെകുറിച്ച്‌ പറഞ്ഞു തുടങ്ങിയ ലേഖനത്തില്‍ പിന്നീട് എങ്ങനെയാണ് അയ്യന്‍കാളിയുടെ സ്വപ്നത്തെ പിണറായി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് എന്നും പറയുന്നുണ്ട്. ഇത്തരമൊരു സര്‍ക്കാരിനെതിരെയാണ്, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒരു അവിശ്വാസപ്രമേയവുമായി എത്തിയത്. അതോടെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലായത് യു.ഡി.എഫ് തന്നെയാണെന്നും ലേഖനം പറയുന്നു.

ജോസ് കെ മാണിക്ക് നേരിട്ടല്ലെങ്കിലും സ്വാഗതമെന്ന് സൂചിപ്പിക്കുന്നതാണ് ദേശാഭിമാനിയില്‍ സി.പി.എം സംസ്ഥാനസെക്രട്ടറി എഴുതിയ ലേഖനം. അയ്യങ്കാളി സ്മരണയുടെ അവസാനഭാഗത്തിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

24 മണിക്കൂറിനിടെ 77,266 പേര്‍ക്ക് വൈറസ് ബാധ, 1057 മരണം; കോവിഡ് ബാധിതര്‍ 34 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 77,266 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെയും 75,000ന് മുകളിലായിരുന്നു വൈറസ് ബാധിതര്‍. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 34 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 33.87 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1057 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 61,000 കടന്നു. 61529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ […]

You May Like

Subscribe US Now