ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

author

കോട്ടയം : യുഡിഎഫ് പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍യുഡിഎഫ് പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച്‌ അഭ്യൂഹം ശക്തമായിരിക്കുകയാണ്. ഇതോടെ പാലാ നിയമസഭാ സീറ്റില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മാണി സി കാപ്പന്‍ എംഎല്‍എ. ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് മാണി സി കാപ്പപറയുന്നത്.

അതേസമയം ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍. ജോസ് കെ മാണിക്ക് സ്വാഗതമെന്ന് സൂചിപ്പിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനമെഴുതിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. എന്നാല്‍ പെട്ടെന്നുള്ള എല്‍ഡിഎഫ് പ്രവേശനം അണികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന തിരിച്ചറിവിലാണ് ജോസ് പക്ഷം മുന്നണി പ്രവേശനം വൈകിപ്പിക്കുന്നത്.

എന്നാല്‍ ജോസ് പക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ ഇടത് മുന്നണിയിലെ സിപിഐയാണ് മത്സരിക്കാറുള്ളത്. കാഞ്ഞിരപ്പള്ളി വിട്ട് കൊടുക്കില്ലെന്ന് സിപിഐയും നിലപാട് എടുത്തതോടെ അവിടെയും തര്‍ക്കം വരും. അതുകൊണ്ട് ആദ്യം പ്രാദേശിക ധാരണയുണ്ടാക്കിയ ശേഷം നിയമസഭാ സീറ്റുകളിലുള്‍പ്പെടെ വിശദമായ ചര്‍ച്ച കഴിഞ്ഞേ ജോസിന്‍റെ ഔദ്യോഗിക മുന്നണി പ്രവേശനം ഉണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുക. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് വിനീത് സരണ്‍ ആണ് ബഞ്ചിലെ മറ്റൊരു അംഗം. നേരത്തെ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ഓഗസ്റ്റ് 27 നാണ് ലാവലിന്‍ കേസിന്റെ ബഞ്ച് മാറ്റിയത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം […]

You May Like

Subscribe US Now