ജോസ് വിഭാഗത്തിന്‍റെ വിപ്പ് ലംഘനത്തെത്തുടര്‍ന്ന് സ്‍പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി ജെ ജോസഫ്

admin

കോട്ടയം: അവിശ്വാസ പ്രമേയത്തിലും രാജ്യസഭാവോട്ടെടുപ്പിലും ജോസ് വിഭാഗത്തിന്‍റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി ജെ ജോസഫ്. നിയമസഭ കക്ഷി നേതാവ് എന്ന നിലയിലാകും കത്ത്. ജോസ് വിഭാഗം എംഎല്‍എമാര്‍ സ്വാഭാവികമായ നടപടി നേരിടേണ്ടി വരും. ഇവരുടെ രാജി വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടും. ജോസ് വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി കഴിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ വിപ്പ് ലംഘനത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ ചൊല്ലിയാണ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത് എന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി ജോസ് കെ മാണി തിരിച്ചടിച്ചു. രണ്ട് മാസം മുമ്ബ് പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇതിന് ശേഷമാണ് സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. നിയമസഭാ രേഖ പ്രകാരം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫിന്‍റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎല്‍മാര്‍ നിയമസഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങള്‍ വിലയിരുത്തുമെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ഒപ്പം നില്‍ക്കാത്ത ജോസ് വിഭാഗത്തിനെതിരെ യുഡിഎഫില്‍ ശക്തമായ വികാരമുണ്ടായിട്ടുണ്ട്. ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച ഉമ്മന്‍ചാണ്ടി വിഭാഗത്തിനും ഇത് തിരിച്ചടിയാണ്. ഉടന്‍ നടപടി സ്വീകരിക്കണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം യുഡിഎഫിന് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുല്‍വാമ ഭീകരാക്രമണം: സൂത്രധാരന്‍ മസൂദ് അസ്ഹറെന്ന് എന്‍ ഐ എ കുറ്റപത്രം

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ജയ്‌ഷേ ഇ മൊഹമ്മദ് തലവന്‍ മസൂദ് അസഹര്‍, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരാണ് പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്ന് എന്‍ ഐ എ കുറ്റപത്രം. കശ്മീരില്‍ നടന്ന ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന്റെ ആസൂത്രണവും നടപ്പാക്കലും പാകിസ്ഥാനില്‍ നിന്നാണ് നടത്തിയതെന്ന് 5000 പേജ് അടങ്ങുന്ന കുറ്റപത്രത്തില്‍ എന്‍ ഐ എ പറയുന്നു. ജമ്മു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ സ്‌ഫോടകവസ്തുക്കളുമായി […]

You May Like

Subscribe US Now