ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങി;ബസിന്​ 250 രൂപ പിഴ​

author

കോഴിക്കോട് ​: യാത്രക്കാരനോട് ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന്​ 250 രൂപ പിഴ. കോഴിക്കോട്​ -വടകര റൂട്ടില്‍ സര്‍വിസ്​ നടത്തുന്ന കെ.എല്‍ -10 എ.ആര്‍ -9620 നമ്ബര്‍ ബസിനാണ്​ റിജനല്‍ ട്രാന്‍സ്​പോര്‍ട്ട്​ ഒാഫിസര്‍ പിഴ ചുമത്തിയത് ​.

അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡന്‍റും എരഞ്ഞിക്കല്‍ സ്വദേശിയുമായ​ ബി. കിരണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി .

ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് യു​വാ​ക്ക​ള്‍ അറസ്റ്റില്‍

ജൂലൈ ആറിന്​ ഇദ്ദേഹം എരഞ്ഞിക്കലില്‍നിന്ന്​ പൂക്കാടേക്ക്​ യാത്രചെയ്യവെ 15 രൂപയുടെ ടിക്കറ്റിനൊപ്പമാണ്​ ബസിലെ കണ്ടക്​ടര്‍ രണ്ടു രൂപ കൂട്ടി വാങ്ങിയത് ​. അധികതുക സംബന്ധിച്ച്‌​ ചോദിച്ചപ്പോള്‍ ബസുകാരെല്ലാം സ്വമേധയാ ചാര്‍ജ്​ കൂട്ടിയെന്നായിരുന്നു കണ്ടക്​ടറുടെ മറുപടി. മാത്രമല്ല ടിക്കറ്റില്‍ രേഖപ്പെടുത്തിയ വിവരങ്ങളിലും കൃത്രിമങ്ങളുണ്ടായിരുന്നു . തുടര്‍ന്ന്​ ടിക്കറ്റ്​ സഹിതം ആര്‍.ടി.ഒക്ക്​ പരാതി നല്‍കുകയായിരുന്നു ​.

സെപ്​റ്റംബര്‍ 14ന്​ ബസ്​ ഉടമയെയും കണ്ടക്​ടറയെും നേരിട്ടു വിളിപ്പിച്ച്‌​ വിശദീകരണം തേടിയശേഷമാണ്​ മോ​േട്ടാര്‍ വെഹിക്കിള്‍ ആക്​ട്​​ സെക്​ഷന്‍ -177 പ്രകാരം 250 രൂപ പിഴയീടാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി

ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയത്. ഇത് പിന്നീട് പിന്‍വലിച്ചില്ല. മുഴുവന്‍ ജീവനക്കാരോടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന ശുപാര്‍ശ ദുരന്തനിവാരണ വകുപ്പ് സര്‍ക്കാരിന് നല്‍കി. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ദുരന്തനിവാരണ വകുപ്പ് ശുപാര്‍ശ ചെയ്തു. അതേസമയം, പൊതുഗാഹതം പുനഃരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി […]

You May Like

Subscribe US Now