വ്യാജ ടി.ആര്.പി തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ആറുപേര്‍ക്ക് മുംബൈ പോലീസിന്റെ സമന്‍സ്. റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മാരായ ഹെര്‍ഷ് ഭന്ദാരി, പ്രിയ മുഖര്‍ജി, ചാനലിന്റെ ഡിസ്ട്രിബ്യൂഷന്‍ തലവനായ ഘനശ്യാം സിംഗ്, ഹന്‍സ റിസേര്‍ച്ച് ഗ്രൂപ്പിന്റെ സിഇഒയായ പ്രവീണ്‍ നിജ്ഹാര, മറ്റൊരു ജീവനക്കാരന് എന്നിവര്‍ക്കാണ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകണമെന്ന് കാണിച്ച് പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസ്.
എന്നാല്‍ റിപ്പബ്ലിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലിനെതിരെ ഉയര്‍ന്ന എല്ലാ അരോപണങ്ങളെയും തള്ളിക്കഴിഞ്ഞു.