ടെലിവിഷന്‍ താരം ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

author

ചെന്നൈ:  തമിഴ് സീരിയല്‍ നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വി ജെ ചിത്ര(28)യെയാണ് ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിപോര്‍ടുകള്‍ പ്രകാരം ഇ വി പി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുലര്‍ച്ചെ 2.30ഓടെ നസ്രത്ത്പേട്ടൈ ഹോട്ടല്‍ മുറിയില്‍ ചിത്ര തിരിച്ചെത്തി. കുളി കഴിഞ്ഞ് വരാമെന്ന് പറഞ്ഞ ചിത്രയെ ഏറെ നേരാമായിട്ടും കാണാതായതോടെ സുഹൃത്ത് അന്വേഷിച്ച്‌ ചെന്നപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നസ്രത്ത്പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രശസ്തയാകുന്നത്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് വി ജെ ചിത്ര.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്ബുരാന്‍ രാമവര്‍മരാജ ഓര്‍മയായി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ വലിയ തമ്ബുരാന്‍ ചിറക്കല്‍ കോവിലകം രാമവര്‍മ രാജ (96) ഓര്‍മയായി. തൃശൂരില്‍ ശ്രീ കേരളവര്‍മ കോളജിനു സമീപത്തെ വസതിയില്‍ പുലര്‍ച്ചെ രണ്ടിനായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. തെക്കേടത്ത് കടലായില്‍ നാരായണന്‍ നമ്ബൂതിരിയുടെയും കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവികം കുഞ്ചു കുട്ടി തമ്ബുരാട്ടിയുടെയും മകനാണ്. കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകം ഗോദവര്‍മ രാജയുടെ നിര്യാണത്തെ തുടര്‍ന്നാണ് രാമവര്‍മ രാജ വലിയ തമ്ബുരാനായി സ്ഥാനമേറ്റത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ […]

You May Like

Subscribe US Now