ട്രാന്‍സ്ട്രോയ് ഇന്ത്യാ ലിമിറ്റഡ് കമ്ബനി നടത്തിയത് വന്‍വെട്ടിപ്പ്; കാനറ ബാങ്കില്‍ നിന്ന് തട്ടിയത് 678 കോടി രൂപ

author

കൊച്ചി: ട്രാന്‍സ്ട്രോയ് ഇന്ത്യാ ലിമിറ്റഡ് എന്ന നിര്‍മാണ കമ്ബനി നടത്തിയ ബാങ്ക് വായ്പാ വെട്ടിപ്പില്‍ കാനറ ബാങ്കിന്റെ 678.28 കോടി രൂപയും. കാനറ ബാങ്കിന്റെ നേതൃത്വത്തില്‍ 2013ല്‍ രൂപീകരിച്ച 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ കമ്ബനിക്ക് 4765.70 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇതില്‍ കാനറ ബാങ്കിന്റെ വിഹിതം 678.28 കോടി രൂപ മാത്രമാണെന്ന് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

വിവാദ കമ്ബനി പല ബാങ്കുകളില്‍ നിന്നായി വെട്ടിച്ച 7,926.01 കോടി രൂപയില്‍ ഈ കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ട 14 ബാങ്കുകളുടെ ആകെ വിഹിതമാണ് 4765.70 കോടി രൂപ. ബാക്കി തുക മറ്റു ബാങ്കുകളില്‍ നിന്നെടുത്തവയാണെന്നും കാനറ ബാങ്ക് വ്യക്തമാക്കി. 2018 ഡിസംബറില്‍ത്തന്നെ ഈ കമ്ബനിയെ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ കാനറ ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് ഹൈദരാബാദിലെ എന്‍സിഎല്‍ടി 2018 ഒക്ടോബറില്‍ സ്വീകരിച്ചതാണെന്നും തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും ബാങ്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതികള്‍ മാപ്പ് പറഞ്ഞത് കൊണ്ടും നടി ക്ഷമിച്ചത് കൊണ്ടും കേസ് അവസാനിക്കില്ലെന്ന് എ.സി.പി

കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാകും. അതേസമയം പ്രതികള്‍ മാപ്പ് പറഞ്ഞത് കൊണ്ടും നടി ക്ഷമിച്ചത് കൊണ്ടും മാത്രം കേസ് അവസാനിക്കില്ലെന്ന് തൃക്കാക്കര എ.സി.പി പറഞ്ഞു. ഇന്നലെ രാത്രി 8.30യോടെ കളമശ്ശേരി കുസാറ്റ് പരിസരത്ത് വെച്ച്‌ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പുലര്‍ച്ചെ 12.30യോടെയാണ് രേഖപ്പെടുത്തിയത്. രാത്രി വൈകിയും സ്‌റ്റേഷനില്‍ സൂക്ഷിച്ച പ്രതികളെ […]

You May Like

Subscribe US Now