ട്രെയിന്‍ ടോയ്​ലറ്റില്‍ വിദ്യാര്‍ഥിനിയുടെ വിഡിയോ പകര്‍ത്തി; ടി.ടി.ഇ അറസ്​റ്റില്‍

author

ചെ​ന്നൈ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ട്രെ​യി​ന്‍ ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ര്‍ അ​റ​സ്​​റ്റി​ല്‍. സേ​ലം സൂ​ര​മം​ഗ​ലം എ​സ്. മേ​ഘ​നാ​ഥ​ന്‍ (26) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​യ​മ്ബ​ത്തൂ​രി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി വ്യാ​ഴാ​ഴ്​​ച രാ​വിലെ ട്രെ​യി​നി​ല്‍ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സം​ഭ​വം. ടോ​യ്​​ല​റ്റ്​ ഉ​പ​യോ​ഗി​ക്ക​വേ ജ​ന​ല്‍ വ​ഴി ഒ​രാ​ളു​ടെ കൈ​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി. പ്ര​തി​യെ സ​ഹ​യാ​ത്രി​ക​രു​മാ​യി ചേ​ര്‍​ന്ന്​ പി​ടി​കൂ​ടി തൊ​ട്ട​ടു​ത്ത അ​റ​കോ​ണം റെ​യി​ല്‍​വേ പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.

ടി.​ടി.​ഇ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്ത മൊ​ബൈ​ലി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ട്രെ​യി​നി​ന്റെ ഫു​ട്ട്​​ബോ​ര്‍​ഡി​ല്‍​നി​ന്നാ​ണ്​ പ്ര​തി പ​ട​മെ​ടു​ത്ത​ത്. ഇ​യാ​ളെ അ​റ​കോ​ണം ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​മ്ബാ​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടിക് ടോക് നിരോധം ഒരാഴ്ചത്തേക്ക് നീട്ടി യുഎസ്

വാഷിങ്ടണ്‍: ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരുന്ന ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിനുള്ള ഡൗണ്‍ലോഡിങ് വിലക്ക് ഈ മാസം 27 വരെ നീട്ടിവെക്കുന്നതായി യുഎസ് വാണിജ്യ വകുപ്പ് ശനിയാഴ്ച പ്രഖ്യാപിച്ചു. ‘സമീപകാലത്തെ ചില നല്ല സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്’ ഈ തീരുമാനമെന്ന് യുഎസ് വാണിജ്യ വകുപ്പ് വ്യക്തമാക്കി. ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ ഒറാക്കിളിനെ ഒരു സാങ്കേതിക പങ്കാളിയായും വാള്‍മാര്‍ട്ടിനെ ബിസിനസ് പങ്കാളിയായും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദിഷ്ട കരാര്‍ […]

You May Like

Subscribe US Now