ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ് !

author

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ പോയന്റ് പട്ടികയില്‍ മുംബൈ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം മോശമായിരുന്നു. ഒരു വശത്ത് മനോഹരമായ ഷോട്ടുകളുമായി ഡി കോക്ക് കളം നിറഞ്ഞപ്പോള്‍ മറുവശത്ത് രോഹിത്തിന് താളം കണ്ടെത്താനായില്ല. രോഹിത്ത് 12 പന്തില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രമെടുത്ത് മടങ്ങി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഡി കോക്കിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

33 പന്തുകളില്‍ നിന്നും ഡി കോക്ക് അര്‍ധ സെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഉടന്‍ തന്നെ ഡി കോക്കിനെ പുറത്താക്കി അശ്വിന്‍ കളി ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. 36 പന്തുകളില്‍ നിന്നും 53 റണ്‍സാണ് താരമെടുത്തത്. ഡി കോക്ക് പുരത്തായതോടെ ആക്രമണത്തിന്റെ ചുമതല സൂര്യകുമാര്‍ യാദവ് ഏറ്റെടുത്തു. 30 ബോളുകളില്‍ നിന്നും സൂര്യകുമാര്‍ അര്‍ധശതകം നേടി. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും മികച്ച പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍ സൂര്യ കുമാര്‍ പുറത്തായത് മുംബൈയ്ക്ക് പ്രഹരമായി. ഇഷാന്‍ കിഷനും ഹാര്‍ദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാര്‍ഡും ചേര്‍ന്ന് ഇന്നിങ്‌സ് കരകയറ്റി. 28 റണ്‍സെടുത്ത കിഷന്‍ മടങ്ങിയെങ്കിലും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. അവസാനം പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു. ഡല്‍ഹിയ്ക്ക് വേണ്ടി റബാദ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേല്‍, സ്റ്റോയിനിസ്, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഡല്‍ഹിയ്ക്ക് വേണ്ടി ധവാന്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനും ശ്രേയസും മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച്‌ ക്രുണാല്‍ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 33 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് ശ്രേയസ് പുറത്തായപ്പോള്‍ ഡല്‍ഹി പരുങ്ങലിലായി.

എന്നാല്‍ ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ വീണ്ടും കുതിച്ചു. ഇതിനിടയില്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച്‌ സ്‌റ്റോയിനിസ് റണ്‍ ഔട്ട് ആയി. 13 റണ്‍സാണ് സ്‌റ്റോയിനിസ് നേടിയത്.

മധ്യ ഓവറുകളില്‍ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളില്‍ ആ ഫോം തുടരാന്‍ ഡല്‍ഹിക്കായില്ല. ധവാന്റെ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 160 കടത്തിയത്. താരം പുറത്താവാതെ 52 പന്തില്‍ നിന്ന് 69 റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ പി.എസ്.സി പരീക്ഷയെഴുതിയാല്‍ ജോലി കിട്ടില്ല : പ്രധാനമന്ത്രിയെ കാണാനിറങ്ങി ബി.എഡ് ബിരുദധാരിണിയായ യുവതി

തിരുവനന്തപുരം : ജോലി ലഭിക്കാന്‍ വേണ്ടി പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങിത്തിരിച്ച്‌ യുവതി. കേരളത്തില്‍ ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്കണ്ടം സ്വദേശിനിയായ അജിതയെന്ന 33 കാരിയാണ് രണ്ടു ദിവസം മുന്‍പ് ഡല്‍ഹിക്കു വണ്ടി കയറിയത്. പലതവണ പി.എസ്.സി പരീക്ഷയെഴുതി മനസ്സു മടുത്തപ്പോഴാണ് അജിത ഇങ്ങനെയൊരു തീരുമാനമെടുത്തത്. എം.എ പൂര്‍ത്തിയാക്കിയ അജിത് ബി.എഡ് ബിരുദധാരിണി കൂടിയാണ്. കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് […]

Subscribe US Now