ഡല്‍ഹി വായു മലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ്​: അഞ്ചുവര്‍ഷം തടവും ഒരുകോടി പിഴയും

author

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വാ​യു മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്രം പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സ്​ കൊ​ണ്ടു​വ​ന്നു. മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്ക്​ അ​ഞ്ചു​വ​ര്‍​ഷം ത​ട​വും ഒ​രു കോ​ടി രൂ​പ പി​ഴ​യും ല​ഭി​ക്കു​ന്ന​താ​ണ്​ പു​തി​യ നി​യ​മം. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ബു​ധ​നാ​ഴ്​​ച​ രാ​ത്രി രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ ഒ​പ്പു​വെ​ച്ചു. മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി 20 അം​ഗ സ്​​ഥി​രം ക​മീ​ഷ​െ​ന നി​യ​മി​ച്ച​താ​യും ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ പ​റ​യു​ന്നു. ഡ​ല്‍ഹി​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും അ​ന്ത​രീ​ക്ഷ വാ​യു മ​ലി​നീ​ക​ര​ണം ത​ട​യാ​ന്‍ നി​യ​മ നി​ര്‍​മാ​ണ​ത്തി​ലൂ​ടെ സ്ഥി​രം സ​മി​തി​യെ കൊ​ണ്ടു​വ​രാ​മെ​ന്ന് ര​ണ്ടു​ദി​വ​സം മു​മ്ബ്​​ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

അ​തി​നി​ടെ, മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​ന്​ ‘ഗ്രീ​ന്‍ ഡ​ല്‍​ഹി’ എ​ന്ന പേ​രി​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി. മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ‘ഗ്രീ​ന്‍ ഡ​ല്‍​ഹി’​യി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്യാം. ആ​പ്ലി​ക്കേ​ഷ​ന്‍ സ്ഥ​ലം തി​രി​ച്ച​റി​ഞ്ഞ്​ പ​രാ​തി സ്വ​മേ​ധ​യാ ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്തെ അ​ധി​കാ​രി​ക​ള്‍​ക്ക് പോ​കും. പ​രാ​തി തീ​ര്‍​പ്പാ​ക്കു​ന്ന​ത് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും. പ​രാ​തി പ​രി​ഗ​ണി​ച്ച ശേ​ഷം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ചി​ത്രം പോ​സ്​​റ്റ്​ ചെ​യ്യു​ക​യും വേ​ണം. സം​സ്ഥാ​ന​ത്തെ മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഇ​ല്ലാ​തെ സാ​ധ്യ​മാ​കി​ല്ലെ​ന്നും ആ​പ് പു​റ​ത്തി​റ​ക്കി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​​വാ​ള്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മമതയ്ക്ക് തിരിച്ചടി, സാമൂഹികമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എന്തിനെന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലെ പോസ്‌റ്റുകളുടെ പേരില്‍ ജനങ്ങള്‍ക്കെതിരേയുള്ള പോലീസ്‌ നടപടിയില്‍ അതൃപ്‌തി അറിയിച്ച്‌ സുപ്രീംകോടതി. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാത്തത്‌ ചൂണ്ടിക്കാട്ടിയുള്ള സമൂഹമാധ്യമപോസ്‌റ്റിന്റെ പേരില്‍ ഡല്‍ഹിയിലുള്ള യുവതിയെ കൊല്‍ക്കത്ത പോലീസ്‌ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവേ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ അതിരൂക്ഷമായ പരാമര്‍ശം നടത്തിയത്‌. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത്‌ എന്തു കുറ്റത്താലാണെന്നു ചോദിച്ച കോടതി പോലീസ്‌ പരിധി ലംഘിക്കുകയാണെന്നും രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. സമൂഹമാധ്യമപോസ്‌റ്റിന്റെ പേരില്‍ നാളെ […]

Subscribe US Now