ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപ, പ്ലസ് ടു പാസ്സായവര്‍ക്ക് 25000 ; ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

author

പട്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച്‌ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി വമ്ബന്‍ ക്യാമ്ബയിനുകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഒപ്പം അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വമ്ബന്‍ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

നേരത്തെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബീഹാറില്‍ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകള്‍ ഇത്തരത്തില്‍ സ്ഥാപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കാന്‍ പോകുന്നത്. അതുവഴി ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയുംസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ഐ.ടികളും ഐ.ടി.ഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു.

‘ചില രാഷ്ട്രീയക്കാര്‍ അവരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അവരുടെ ഭാര്യയ്ക്ക് വേണ്ടി മകന് വേണ്ടി മകള്‍ക്ക് വേണ്ടി ബന്ധുക്കള്‍ക്ക് വേണ്ടി എല്ലാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്’, നിതീഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി.എസ്.എന്‍.എല്ലിനെ പുനരുദ്ധരിക്കാനൊരുങ്ങി കേന്ദ്രം; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് മാത്രം

ന്യൂ ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. ഇന്‍റര്‍നെറ്റ്, ബ്രോഡ് ബാന്‍ഡ്, ലീസ് ലൈന്‍, എഫ്.ടി.ടി.എച്ച്‌. എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ബി.എസ്.എന്‍.എല്ലിന്റേത് മാത്രമായിരിക്കണം. ബി.എസ്.എന്‍.എല്‍. പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. സ്വകാര്യ കമ്ബനികള്‍ രംഗത്തുവന്ന ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഉത്തരവ് വരുന്നത്. മന്ത്രിസഭാ തീരുമാനം എല്ലാ വകുപ്പുകളേയും […]

You May Like

Subscribe US Now